News

സ്വപ്ന സുരേിന്റെ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി

തിരുവനന്തപുരം സ്വര്‍ണക്ക്ടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സ്വപ്നയുടെ മൊഴിയില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗമാണ് ചോര്‍ന്നത്. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണിത്. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മൊഴി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ […]

News

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുള്‍പ്പെടെ 15 പ്രതികളുടെ റിമാന്‍ഡ് നീട്ടി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ റിമാന്‍ഡ് നീട്ടി. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരടക്കം 15 പ്രതികളുടെ കാലാവധി അടുത്ത മാസം എട്ടാം തിയതി വരെയാണ് നീട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്റ് നീട്ടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്നും പിടിയിലായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരക്കുകയായിരുന്നു.

News

കടത്തിയത് 230 കിലോ സ്വര്‍ണം; പിടിക്കപ്പെട്ടത് 30 കിലോ മാത്രം

സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് കടത്തിയതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വര്‍ണം പിടിച്ചത്. സ്വര്‍ണ്ണക്കടത്തിന് മുന്‍പ് ഡമ്മി പരീക്ഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്.

News

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11066 ഇതുവരെ രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്ക് രോഗികളില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് 133 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് പുല്ലുവിള, പൂന്തുറ എന്നീ സ്ഥലങ്ങളില്‍ ,സാമൂഹ്യ വ്യാപനം ഉണ്ടായതായും സംസ്ഥാനത്ത് സ്ഥിതി ഏറെ രൂക്ഷമാവുകയാണെന്നും […]

News

റമീസ് സുപ്രധാന കണ്ണി; കള്ളക്കടത്ത് സ്വര്‍ണം കൊടുവള്ളിയിലെത്തിയ തെളിവ് കസ്റ്റംസിന്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസുമായി മറ്റ് നാലുപേര്‍ക്കെങ്കിലും ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇവരിലേക്കും അന്വേഷണം നീളും. നേരത്തെ ഒരു സ്വര്‍ണ്ണക്കടത്ത് കേസിലും മാന്‍ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ല്‍വാളയാറിലാണ് ഇയാള്‍ രണ്ട് മാനുകളെ മറ്റ് നാല് പേര്‍ക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസന്‍സുള്ള […]

error: Protected Content !!