Kerala News

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

  • 5th January 2021
  • 0 Comments

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ 15,16,17 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അതേസമയം, കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി. കേസില്‍ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുന്‍പാണ് കുറ്റപത്രം നല്‍കുന്നത്.

സ്വപ്‌നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ. സുരേന്ദ്രന്‍

  • 12th December 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.സ്വപ്‌നയെ ജയിലില്‍ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഈ ഭീഷണിക്ക് പിന്നില്‍ ഉണ്ട്. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ആസൂത്രിതമാണ്. കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പിനെ ഉപയോഗിക്കുകയാണെന്നും സ്വപ്‌നയുടെ ശബ്ദ സന്ദേശത്തെ സംബന്ധിച്ചും സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ആരാണെന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Kerala News

സ്വര്‍ണ്ണക്കടത്ത് പ്രതികളോടൊപ്പം വിദേശയാത്ര നടത്തിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം; ആരോപണം തള്ളി സ്പീക്കര്‍

  • 9th December 2020
  • 0 Comments

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ്. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. ഒരിക്കല്‍പ്പോലും സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും […]

Kerala News

സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം; ജയില്‍ ഡിഐജി അന്വേഷിക്കും

  • 9th December 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും. സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. അതേസമയം, സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് പൊലീസുകാരും ജയില്‍ ഉദ്യോഗസ്ഥരുമാണെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാനായാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. സ്വപ്നയ്ക്ക് ആവശ്യമായ സുരക്ഷ ജയിലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും […]

Kerala News

സ്വര്‍ണ്ണക്കടത്തിലെ ഉന്നതനെ മുഖ്യമന്ത്രിക്കറിയാം, ആളെ അറിഞ്ഞാല്‍ ജനം ബോധം കെട്ടു വീഴും; ചെന്നിത്തല

  • 7th December 2020
  • 0 Comments

സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിവേഴ്സ് ഹവാലയില്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും പങ്കുണ്ട്. ആ ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയ്ക്ക് സ്വപ്നയും സരിത്തും നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സരിത്തും സ്വപ്‌നയും മാപ്പുസാക്ഷികള്‍

  • 4th December 2020
  • 0 Comments

ഡോളര്‍ കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സരിത്തിനെയും സ്വപ്ന സുരേഷിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. വിദേശത്തേക്ക് 100 കോടിയോളം രൂപ റിവേഴ്സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തും സ്വപ്നയും ഉപകരണങ്ങള്‍ മാത്രമെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ […]

ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷന്‍ തന്നെയെന്ന് ഇ ഡി, ജാമ്യം നല്‍കിയാല്‍ രാജ്യം വിടുമെന്നും വാദം

  • 2nd December 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരു കോടി രൂപ എം ശിവശങ്കറിന്റെ കമ്മീഷന്‍ തന്നെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതിന് യൂണിടാക് നല്‍കിയ കമ്മീഷനാണ് ലോക്കറില്‍നിന്ന് കണ്ടെത്തിയത്. ഇക്കാര്യം സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വപ്നയ്ക്കു മൂന്നു ലോക്കറുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള വരുമാനം സ്വപ്നയ്ക്കില്ല. കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്നും 102 പേജുള്ള സത്യവാങ്മൂലത്തില്‍ […]

‘സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ശിവശങ്കറിന് അറിയില്ലായിരുന്നു’; സ്വപ്‌നയുടെ മൊഴി

സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. താനും സരിത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്‌ന മൊഴി നല്‍കിയതായി മാധ്യമങ്ങൾ പറയുന്നു. ജൂലൈ 27നും 31നും സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സ്വപ്ന പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31ന് 33 പേജുള്ള രഹസ്യമൊഴിയാണ് സ്വപ്ന സുരേഷ് നല്‍കിയത്. ഈ മൊഴിയാണ് സീല്‍ ചെയ്ത കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്താനും […]

സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ; അന്വേഷണം വേണമെന്ന് ജയിൽ വകുപ്പും

  • 21st November 2020
  • 0 Comments

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ജയിൽ വകുപ്പിന് നൽകിയ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ വിവാദം മുറുകുമ്പോഴാണ് ജയിൽവകുപ്പ് പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോർന്നത് ജയിലിൽ നിന്നല്ലെന്ന് […]

‘ജയിലില്‍ നിന്നല്ല സ്വപ്നയുടെ ശബ്ദ സന്ദേശം ചോര്‍ന്നത്; സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി

  • 19th November 2020
  • 0 Comments

ജയിലില്‍ നിന്നല്ല സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ചോര്‍ന്നതെന്ന് ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാര്‍. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി പറഞ്ഞു. സ്വപ്നയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം. സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ‘ദി ക്യൂ’ ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് […]

error: Protected Content !!