Kerala

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വിദഗ്ധ പരിശോധന തുടരും

  • 14th September 2020
  • 0 Comments

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സ്വപ്നയ്ക്ക് ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനായി നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. രണ്ടാം തവണയാണ് സ്വപ്നയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്വപ്നയ്ക്ക് ഇന്ന് ഇക്കോ ടെസ്റ്റ് നടത്തിയിരുന്നു.വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റമീസിന് നാളെ എന്‍ഡോസ്‌കോപ്പി ടെസ്റ്റ് നടത്തും.

Kerala

സ്വർണ്ണക്കടത്ത് പ്രതികൾ റിമാൻഡിൽ

  • 12th July 2020
  • 0 Comments

കൊച്ചി : സ്വർണ്ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും റിമാൻഡിൽ. 14 ദിവസത്തേക്കാണ് ഇരു പേരയും റിമാൻഡ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ എൻ ഐ എ കോടതിയിൽ ജഡ്ജി പി കൃഷ്‌ണകുമാറാണ് കേസ് പരിഗണിച്ചത്. സ്വപ്ന സുരേഷിനെ തൃശ്ശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപിനെ കറുക്കുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇന്നലെ രാത്രി ബാംഗ്ലൂരിൽ വെച്ചായിരുന്നു പ്രതികളെ പിടി കൂടിയത്. ഇന്ന് ഉച്ചയോടെ പ്രതികളെ കൊച്ചിയിലെത്തിക്കുകയും തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു

error: Protected Content !!