Trending

ഫലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരും; വെടിനിർത്തൽ കരാറിന് പിന്നാലെ നിലാപാടറിയിച്ച് ഹിസ്ബുള്ള

  • 28th November 2024
  • 0 Comments

ഇസ്രയേലുമായുള്ള വെടി നിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ട തൊട്ടടുത്ത ദിവസം നിലപാടറിയിച്ച് ലബനോനിലെ സായുധസേനാ വിഭാഗമായ ഹിസ്ബുള്ള. ഫലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരുമെന്ന് അവർ പറഞ്ഞു. അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട യാതൊരു പരാമർശവും ഹിസ്ബുള്ള നടത്തിയില്ല.കാഞ്ചിയിൽ കൈവിരൽ പതിപ്പിച്ച് തന്നെ അതിർത്തികളിൽ നിന്നുള്ള ഇസ്രയേലി സൈന്യത്തിന്റെ പിന്മാറ്റത്തെ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ഹിസ്ബുള്ള പറയുന്നു. വെടി നിർത്തൽ കരാർ പ്രകാരം തെക്കൻ ലബനന്റെ അതിർത്തി പ്രദേശത്ത് നിന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം പിന്മാറും.അമേരിക്കയുടെയും ഫ്രാൻസിന്റെയും ശക്തമായ […]

Kerala News

ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല, കോണ്‍ഗ്രസുകാരും മനുഷ്യർ ; സുരേഷ് ഗോപി

  • 27th October 2023
  • 0 Comments

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ”ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഹമാസ് മുസ്ലിം വംശത്തിൻ്റെ ശത്രുവാണെന്ന് താന്‍ മുമ്പ് പറഞ്ഞതാണ്. അതേ തരൂരും ഉദ്ദേശിച്ചിട്ടുള്ളൂ” – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?. കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരാണ് ഉള്ളത്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ പറ്റില്ലേ. ശശി തരൂരിനെ […]

Kerala News

ശാസ്ത്രത്തെ തള്ളിപറഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കില്ല; കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണം; എം വി ഗോവിന്ദൻ

  • 2nd August 2023
  • 0 Comments

രാജ്യം വിശ്വാസികൾക്ക് മാത്രം ഉള്ളതല്ലെന്നും എന്നാൽ സിപിഐഎം വിശ്വാസങ്ങൾക്ക് എതിരല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഐഎം തുടരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രത്തെ തള്ളിപറഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കില്ല. മിത്തിനെ മിത്തായിട്ട് കാണണം. പ്ലാസ്റ്റിക് സർജറി പരാമർശം നടത്തിയത് പ്രധാനമന്ത്രിയാണ്. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ട്. […]

Entertainment News

അവൾക്കൊപ്പം;അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

  • 10th January 2022
  • 0 Comments

ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ.‘കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ ഒക്കെ നിശബ്ദത ബേധിച്ച് ചിലരൊക്കെ മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍, ഇന്ന് എനിക്ക് വേണ്ടി ഇത്രയും ശബ്ദം ഉയരുമ്പോള്‍ ഞാന്‍ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു’ എന്ന് പറഞ്ഞ് കൊണ്ടാണ് നടി നന്ദി പ്രകടിപ്പിച്ചത്. നിമിഷ നേരങ്ങള്‍ക്കകം നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് […]

National News

മുഹമ്മദ് ഷമിയെ പിന്തുണച്ചു ; കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി;

  • 2nd November 2021
  • 0 Comments

ട്വന്റി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് വളരെ ദയനീയമായി പരാജയപ്പെട്ടിരുന്നു. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചേർത്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നു. ഇതോടെ ഷമിക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി രംഗത്തെത്തി.മതത്തിന്റെ പേരിൽ വേർതിരിവ് എന്ന ചിന്തപോലും തന്നിൽ ഉണ്ടായിട്ടില്ലെന്ന് കോഹ്‌ലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകൾ തീർക്കുന്നത്. അങ്ങനെയുള്ളവർക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു […]

News

എന്തും നേരിടാൻ തയ്യാർ തന്റെ കുടുംബം കൂടെയുണ്ട് ഭാഗ്യലക്ഷ്മി

  • 27th September 2020
  • 0 Comments

യൂട്യൂബിൽ അപകീർത്തിപരമായ പരാമർശം പ്രചരിപ്പിച്ചയാളെ കെയ്യേറ്റം ചെയ്ത സംഭവത്തിൽ എന്ത് നേരിടാൻ തയ്യാറെന്ന് ഭാഗ്യലക്ഷ്മി. നേരത്തെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തിരുന്നു.ഇതിനു ശേഷമുള്ള പ്രതികരണത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. തന്റെ കുടുംബം കൂടെയുണ്ട് തനിക്ക് അത് മതി ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്രമങ്ങൾ നിർത്താതിരിക്കുന്നിടത്തോളം പലരും നിയമം കൈയ്യിലെടുക്കേണ്ടിവരുമെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടായി പറഞ്ഞു. ഒരു പക്ഷേ അയാളുടെ ഫോണും ലാപ്‌ടോപ്പും എടുത്തില്ലായിരുന്നെങ്കിൽ അത് പിന്നെ […]

Kerala Trending

മാണിയുടെ ചിത്രം മാത്രം മതി വോട്ട് കിട്ടാൻ : നിലപാട് മാറ്റി പി ജെ ജോസഫ്

  • 2nd September 2019
  • 0 Comments

കോട്ടയം: മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജോസ് ടോമിനെ അംഗീകരിക്കില്ലയെന്ന പി ജെ ജോസെഫിന്റെ നിലപാട് മാറ്റി. പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആയിരുന്നു അംഗീകരിക്കില്ലയെന്ന ജോസഫിന്റെ നിലപാട്. ജോസ് ടോമിന് വിജയ സാധ്യതയില്ലാ എന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. മാണിയുടെ പിൻതുടർച്ചക്കാരൻ ആര് എന്ന് മാത്രമേ ജനങ്ങൾക്കറിയേണ്ടതുള്ളൂ അദ്ദേഹത്തിന്റെ ചിത്രം മതി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയിക്കുവാനെന്നും, മാണിയുടെ ചെരുപ്പിന്റെ വാറയിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്നും അദ്ദേഹം […]

Kerala

മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാം : കെ മുരളീധരൻ

തിരുവനന്തപുരം: മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ലെന്ന് എം പി മുരളീധരൻ. ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്തിരുന്ന് മോഡി അനുകൂല പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. ഇത്തരത്തിൽ പിന്തുണച്ച കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിസന്ധിയിൽ ആയി നിൽക്കുന്ന ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിക്കാൻ മുരളീധരൻ മറന്നില്ല. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി […]

National News

നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണ് പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണ് ; ശശിതരൂർ

ദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണ് പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വിയും രംഗത്ത് എത്തിയിരുന്നു തെറ്റുകളുടെ വിശ്വാസ്യത വരണമെങ്കിൽ നല്ല കാര്യങ്ങൾ ചൂണ്ടി കാണിക്കണം. ‘നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മോദി എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയോ പറയുകയോ ചെയ്താല്‍ അത് പ്രശംസനീയമാണെന്നാണ്. […]

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണം : ബി ജെ പി

തിരുവനന്തപുരം: കേരളം മഹാ പ്രളയത്തെ നേരിടുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് വ്യാപകമായ കുപ്രചരണം നടത്തുന്ന വേളയിൽ നിലപാടുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന് ബി.ജെ.പിയുടെ ആഹ്വാനം. എന്നാൽ രക്ഷാപ്രവർത്തനത്തിന് തയ്യാറാവുന്ന ആളുകളുടെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് കൂട്ടി ചേർത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബി.ജെ.പി പറയില്ലെന്ന് എം.ടി രമേശ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ആരായാലും അവർ […]

error: Protected Content !!