‘രണ്ടേകാല്‍ മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി, ബന്ദുവിന്റേത് കൊലപാതകം; സണ്ണി ജോസഫ്
സ്വയം ന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രതയാണ് ബിന്ദുവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും ഇത് കൊലപാതകമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. മന്ത്രിമാര്‍ കാരണമാണ് രണ്ടേകാല്‍ മണിക്കൂറോളം മണ്ണിനടിയില്‍ കിടന്ന് ശ്വാസംമുട്ടി വീട്ടമ്മ മരിക്കാനിടയായത്.അപകട സ്ഥലത്തെത്തിയ മന്ത്രിമാര്‍ മണ്ണിനടിയിലാരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ രക്ഷാപ്രവര്‍ത്തനം നടത്താനും നിര്‍ദേശം നല്‍കുന്നതിന് പകരം ഇവിടെ ആരുമില്ല, ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനും വൈറ്റ് വാഷ് […]