Kerala News

ആല്‍ബര്‍ട്ട്‌ ഒപ്പമില്ല ; ഹൃദയം തകർന്ന് സൈബല്ലയും മരീറ്റയും, സുഡാനിൽ നിന്ന് കൊച്ചിയിൽ

  • 27th April 2023
  • 0 Comments

കൊച്ചി: സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തിൽ തിരിച്ചെത്തി. ഇന്നു രാവിലെ പത്തു മണിയോടെയാണ് ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും നെടുമ്പാശേരി രാജ്യന്തര വിമാനത്താവളത്തിലെത്തിയത്. അതേസമയം, മരിച്ച ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചതായി ഒഴിപ്പിക്കൽ നടപടികൾക്കു നേതൃത്വം നൽകി ജിദ്ദയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു. വെടിയേറ്റു മരിച്ച ഫ്ലാറ്റിൽനിന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം […]

Kerala

ഓപ്പറേഷന്‍ കാവേരി: ആദ്യ സംഘം കേരളത്തിലേയ്ക്ക്

  • 27th April 2023
  • 0 Comments

ന്യൂഡല്‍ഹി : സുഡാന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരില്‍ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട് റോഷല്‍ ആലപ്പാട്ട് ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാര്‍ സ്വദേശിജയേഷ് വേണുവും രാവിലെ (27/04/2023 ) 8.50 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ഡല്‍ഹിയില്‍ നിന്ന് 5.30 ന് […]

error: Protected Content !!