കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ നിരാഹാര സമരം

  • 3rd November 2020
  • 0 Comments

കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ റിലേ നിരാഹാര സമരം. സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമം നടപ്പിലാക്കുക, മലബാര്‍ ദേവസ്വം കരട് ബില്‍ പ്രത്യേക നിയമസഭ കൂടി ഉടന്‍ നടപ്പില്‍ വരുത്തുക, പ്രതിമാസ വേതനം കുടിശ്ശികയാക്കാതെ യഥാസമയം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം സംയുക്ത സമരസമിതി കണ്‍വീനര്‍ വി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണാസമരം പ്രഖ്യാപിച്ചു

സർക്കാർ നടത്തുന്ന വ്യാപാര ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് നവംബർ 3 ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 മണി വരെ പഞ്ചായത്ത് ഓഫീസുകൾ, സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണാസമരം പ്രഖ്യാപിച്ചു. വ്യാപാരികൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഏകോപന സമിതി ഗ്രാമ പഞ്ചായത്ത് ഓഫീസുകളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 11 വിവിധ […]

വിവാദ കാർഷിക നിയമങ്ങൾ: നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം

  • 28th October 2020
  • 0 Comments

കേന്ദ്ര സർക്കാരിൻറെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ  നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം. നവംബർ 26നും 27നും ഡൽഹിയിലേക്ക്​ മാർച്ച്​ നടത്താൻ തീരുമാനിച്ചതിന്​ മുന്നോടിയായാണ്  സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ​ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതീയ കിസാൻ യൂനിയൻ, ഓൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​  ‘ദില്ലി ചലോ മാർച്ച്’​. പഞ്ചാബിൽനിന്ന്​ മാത്രം 40,000ത്തിൽ അധികം കർഷകർ മാർച്ചിൽ പ​ങ്കെടുമെന്ന്​ കരുതുന്നതായി നേതാക്കൻമാർ […]

മുന്നോക്ക സംവരണം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി പ്രതിഷേധം

  • 28th October 2020
  • 0 Comments

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളെ അപഹസിക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിന്നോക്ക സമൂഹങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റഈസ് കുണ്ടുങ്ങല്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്‍വീനര്‍ ഗസാലി, ഫാരിസ്, ജാസിര്‍ എന്നിവര്‍ നേതൃത്വം […]

Kerala

സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങി യു.ഡി.എഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങി യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തുന്നത്.നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ലക്കാര്‍ഡുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. യു.ഡി.എഫിലെ പ്രധാനപ്പെട്ട നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള മാര്‍ച്ചാണ് നടത്തുന്നത്. രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നത്. […]

Kerala

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുപ്രിംകോടതി

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജിയിലാണ് വിധി. പൊതുയിടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജനാധിപത്യവും എതിർപ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാൽ സമരങ്ങൾ പ്രത്യേകമായി അനുവദിച്ച മേഖലകളിൽ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂർവമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച […]

Kerala News

മെഡിക്കൽ കോളജിൽ നിരോധനാഞ്ജ ലംഘിച്ചു സമരം അൻപതോളം ഡോക്ടർമാർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരത്തിൽ പങ്കെടുത്ത അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തു. മെഡിക്കൽ കോളജിൽ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിനാണു കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും […]

Kerala

ആള്‍ക്കൂട്ട സമരങ്ങൾ അവസാനിപ്പിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധം തുടരും രമേശ് ചെന്നിത്തല

  • 28th September 2020
  • 0 Comments

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും, സര്‍ക്കാരിനെതിരേ മറ്റു പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ആള്‍ക്കൂട്ടങ്ങൾ സംഘടിപ്പിച്ചുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്നു പ്രതിപക്ഷ നേതാവു പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതേ സമയം സമരത്തിൽ പങ്കെടുത്ത നിരവധി പ്രവർത്തകർക്കും തലസ്ഥാനത്ത് […]

Kerala News

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്

  • 12th September 2020
  • 0 Comments

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ സംസ്ഥാനത്ത് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു ഇതിനിടെയാണ് പരിക്ക്. കണ്ണിന് പരിക്കേറ്റ ഗോപാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി.യുവമോര്‍ച്ച മാര്‍ച്ചിനുനേരെ അഞ്ചുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.

Kerala

സ്‌പെഷൽ ഫീസ് നൽകാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ: വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ മാർച്ച്

  • 11th September 2020
  • 0 Comments

പാലക്കാട് ചിന്മയ വിദ്യാലയത്തിൽ സ്‌പെഷൽ ഫീസ് നൽകാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധം. സ്‌പെഷ്യൽ ഫീസിൽ ഇളവ് നൽകുന്നത് വരെ സമരവുമായി മുൻപോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് പുറത്താക്കിയ വിദ്യാർത്ഥികളെ ഇന്നലെ മുതൽ സ്കൂൾ അധികൃതർ തിരിച്ചെടുത്ത് തുടങ്ങിയിരുന്നു. ഇന്ന് സ്കൂളിന് മുൻപിലേക്ക് എസ് എഫ് ഐ ,കെ എസ യു , എ ബി വി പി, എന്നീ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് […]

error: Protected Content !!