നഗരത്തെ വിറപ്പിച്ച ബ്ലാക്ക് മാൻ പിടിയിൽ
കോഴിക്കോട് : നഗരത്തിന്റെ പല ഭാഗങ്ങളിലായി ബ്ലാക്ക്മാനായി ഭീതി പടർത്തി ജനങ്ങളെ പൊറുതി മുട്ടിച്ച തലശേരി സ്വദേശി അജ്മലിനെ പോലീസ് പിടികൂടി. നേരത്തെ കൊയിലാണ്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകി പുറത്ത്വരികയായിരുന്നു. കസബ പൊലീസ് ആണ് ഇയാളെ പിടി കൂടിയത്. നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതുവെന്ന കാര്യം ഇയാൾ പോലീസിനോടായി വ്യക്തമാക്കി. […]