Kerala News

ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു;പശു ചത്തിട്ടും മോരിലെ പുളി പോവില്ല സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ശ്രീരാമകൃഷ്ണൻ

  • 25th October 2022
  • 0 Comments

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.തനിക്കെതിരായ ആരോപണങ്ങള്‍ സത്യത്തിന്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങളും അസംബന്ധവും മാത്രമായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല. എന്നെ സന്ദര്‍ശിക്കുന്നവരോടെല്ലാം അത് പുരുഷനായാലും, സ്ത്രീയായാലും സ്‌നേഹത്തോടും, സൗഹൃദത്തോടും, വിനയത്തോടുമാണ്പെരുമാറിയിട്ടുള്ളത്. അതില്‍ തെറ്റിദ്ധാരണ ഉള്ളതായിട്ട് 40 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ആരെങ്കിലും പരാതിപ്പെട്ടതായി എന്റെ അറിവില്‍ ഇല്ല ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശ്രീരാമകൃഷ്ണന്റെ കുറിപ്പ് ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്അസംബന്ധവും […]

Kerala News

ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കറുടെ വിശദീകരണമെന്ന് ചെന്നിത്തല

  • 11th December 2020
  • 0 Comments

ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. സ്പീക്കര്‍ പദവി സംശയത്തിന്റെ നിഴലില്‍ പോലും ഉണ്ടാകരുതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്നലെ പറഞ്ഞത് വെറും ആരോപണമല്ലെന്നും വസ്തുതയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണം ശരിവയ്ക്കുന്നതാണ് സ്പീക്കറുടെ മറുപടി. സ്പീക്കര്‍ പദവിക്കുള്ള പരിരക്ഷ ഉപയോഗിച്ച് ജനത്തിന്റെ പണം ധൂര്‍ത്തടിക്കുന്നുവെന്നും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ പേരില്‍ ചെലവഴിച്ചത് രണ്ടേമുക്കാല്‍ കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ്. പൊതുപണം ധൂര്‍ത്തടിക്കാന്‍ […]

Kerala News

‘സ്പീക്കര്‍ക്കെതിരെ തെളിവുണ്ട്, അത് അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരും’; കെ സുരേന്ദ്രന്‍

  • 11th December 2020
  • 0 Comments

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന ആരോപണം താന്‍ വെറുതെ ഉയര്‍ത്തിയതല്ലെന്നും അതിന് കൃത്യമായ തെളിവുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്തിലെ സ്പീക്കറുടെ ബന്ധം അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വപ്‌നയേയും സന്ദീപിനേയും ഒരു തരത്തിലും സഹായിച്ചിട്ടില്ല എന്ന് പറയുന്ന സ്പീക്കര്‍ അവരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ച് മാപ്പ് പറയാന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. താന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ തനിക്കെതിരെ […]

Kerala News

സ്വര്‍ണ്ണക്കടത്ത് പ്രതികളോടൊപ്പം വിദേശയാത്ര നടത്തിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം; ആരോപണം തള്ളി സ്പീക്കര്‍

  • 9th December 2020
  • 0 Comments

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ്. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. ഒരിക്കല്‍പ്പോലും സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും […]

Kerala

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം; ഗവര്‍ണറെ തള്ളി സ്പീക്കര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ഗവര്‍ണറെ അറിയിച്ചില്ലെന്ന് വിവാദത്തില്‍ ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രത്തില്‍ എഡിറ്റോറിയലുമുണ്ടായിരുന്നു.

Kerala

രണ്ടാം ലോക കേരള സഭ സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ

  • 28th December 2019
  • 0 Comments

*47 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും*നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് ചർച്ച ചെയ്യും പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ […]

error: Protected Content !!