സ്പ്രിങ്ക്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ, സര്‍ക്കാരിന്റെ ജാഗ്രതക്കുറവിന് തെളിവെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്
സ്പ്രിങ്ക്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ശിവശങ്കറിന്റെ ഏകപക്ഷീയ ഇടപെടലുകളാണ് കരാറിന് പിന്നിലെന്ന കണ്ടെത്തലുള്ള റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തായി. ഒപ്പം സര്‍ക്കാരിന്റെ ജാഗ്രതക്കുറവിനും കൂടുതല്‍ തെളിവായി. മുഖ്യമന്ത്രിയുടെ അറിവോടെയല്ല കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിങ്ക്‌ളര്‍ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ തയാറാക്കിയതെന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കരാര്‍ നടപ്പാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ഐടി സെക്രട്ടറിയായ എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും അന്വേഷണ […]