Kerala News

കൊവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

മലപ്പുറത്ത് കൊവിഡ്രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍ പള്ളിയില്‍ അനി ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ മുമ്പ് കൊച്ചിയില്‍ കൊവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് […]

National

വ്യാപനം രൂക്ഷം രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 1007 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്നു . ആശങ്ക ഉയർത്തി പ്രതിദിന മരണ നിരക്കിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് രേഖപെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പുതിയ രോഗികളാണ് രേഖപെടുത്തിയത്. ഇതോടെ രോഗികളുടെ എണ്ണം 25 ലക്ഷത്തിനോടടുക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 24,61,191 ആയി. കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടത് 1007 പേര്‍ക്കാണ്. ഇതോടെ 48,040 പേർ രാജ്യത്ത് മരണപ്പെട്ടു. 17,51,556 പേര്‍ രോഗമുക്തി നേടി.

Kerala National News

രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കോവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കോവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസ് സ്ഥിതിഗതികൾ വ്യക്തമാക്കിയുള്ള യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പരിശോധനകൾ ഇനിയും ഉയർത്തുമെന്നും രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. കർണാടക […]

Kerala

പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ: മാസ്ക്കും തെർമൽ സ്കാനറും നിർബന്ധമാക്കണം

  • 14th July 2020
  • 0 Comments

   തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന  കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന  പരീക്ഷാ കേന്ദ്രങ്ങൾ  പൂർണമായി അണുവിമുക്തമാക്കി  ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരീക്ഷാ കേന്ദ്രങ്ങളിൽ  തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നിർബന്ധമാക്കണം . പരീക്ഷാർത്ഥികളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നവരും  നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.  പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന്  മുമ്പ് പരീക്ഷാർത്ഥികൾക്ക് കൈകൾ വ്യത്തിയാക്കാനുള്ള സൗകര്യം പരീക്ഷാ കേന്ദ്രങ്ങളിൽ  ഏർപ്പാടാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ്  ആവശ്യപ്പെട്ടു.  പ്രവേശന പരീക്ഷ […]

National News

സമൂഹ വ്യാപനമുണ്ടായി സർക്കാരിനെ തള്ളി ആരോഗ്യവിദഗ്ധര്‍

ഡൽഹി : രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി ആരോഗ്യവിദഗ്ധര്‍. പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്ത് വലിയ തോതിലുള്ള വ്യാപനം നടന്നു കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര നടപടികളെ വിമർശിച്ചു കൊണ്ട് ഇതിനോടകം ആരോഗ്യവിദഗ്ധരുടെ സംഘടന രംഗത്തെത്തി. ഒരു പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മോഡലിന്റെ ചുവടുപിടിച്ചാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ഇതിലും നല്ല രീതിയിൽ സർക്കാരിന് ലോക്ഡൗണ്‍ സാധ്യമാക്കാമായിരുന്നുവെന്നും വിധഗ്തർ പറയുന്നു. പൊതു സംവിധാനം ഉപയോഗിച്ചുള്ള പരിമിതമായ […]

Kerala Local

രോഗികളുടെ എണ്ണം എഴുപതിനായിരം കടന്ന് രാജ്യം കോവിഡ് പിടിമുറുക്കുന്നു

ന്യൂ ഡൽഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കുതിച്ചുയരുന്നു മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി.70783 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപന സാധ്യത കൂടുതൽ എന്ന് വിലയിരുത്തൽ. ലോക്ക് ഡൗണിൽ ജങ്ങൾക്കു നൽകിയ ഇളവുകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഞാറാഴ്ച മാത്രം 4213 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം 2293 ആയി ഉയർന്നു . മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിതര്‍ 23 ,401 ആയി. ഇതുവരെ മരിച്ചത് 868 ആയി ഉയർന്നു. […]

National News

കോവിഡിൽ പിടി മുറുകി ചെന്നൈ എട്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ ഗുരുതരമായ അവസ്ഥയിൽ കടന്നു പോവുകയാണ് തമിഴ്നാട് . ഇന്ന് എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒപ്പം ചെന്നൈയിൽ പ്രവൃത്തിക്കുന്ന അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ മാത്രം രോഗ സ്ഥിരീകരിച്ചത്. ചെന്നൈയിൽ വ്യാപനം അതി വേഗത്തിലാണ് നടക്കുന്നത്. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഇദ്ദേഹം അധികം ആരുമായി സമ്പർക്കം […]

error: Protected Content !!