News

പൊതുപണിമുടക്കില്‍ കെ.എസ്ആര്‍ടിസി ബസ്സുകള്‍ കഴുകി വൃത്തിയാക്കി ഭിന്നശേഷിക്കാര്‍

നൂറല്ല അഞ്ഞുറു ബസ്സുകള്‍ കഴുകി വൃത്തിയാക്കാന്‍ ഞങ്ങള്‍ തയ്യറാണ്. ഭിന്നശേഷിക്കാരനായ അശ്വിന്‍ പറയുന്നത് ദൃഢനിശ്ചയത്തോടെയായിരുന്നു. സ്വയം പര്യപ്തത കൈവരിക്കുക ഒപ്പം സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപണിമുടക്കില്‍ അഞ്ച് കെ.എസ് ആര്‍ ട്ടി സി ബസ്സുകള്‍ കഴുകി വൃത്തിയാക്കിയത് നാഷണല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാ തല സമിതി, ഹ്യുമാനിറ്റി വൊക്കെഷണല്‍ ട്രെയിനിംങ്ങ് സെന്റര്‍, കോഴിക്കോട് പരിവാര്‍, സഫ ഗ്ലോബല്‍ വെന്‍ചെര്‍സ്, കെഎസ്.ആര്‍ ടി സി കോഴിക്കേട് ഡിപ്പോയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വേറിട്ട പരിപാടി നടന്നത്. നാഷണല്‍ […]

Local Trending

റിസോഴ്‌സ് ടീച്ചറില്ല: മടവൂര്‍ എ.യു.പി സ്‌കൂളില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പുറത്ത്

കോഴിക്കോട്:പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമെന്ന് കൊട്ടിയാഘോഷിക്കുമ്പോഴും ഭിന്നശേഷി വിദ്യാര്‍ഷിക്കള്‍ ഇന്നും സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് പല വിദ്യാലയങ്ങളിലുമുള്ളത്. മടവൂര്‍ എ.യു.പി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതരുടെ അനുകൂല തീരുമാനമം കാത്ത് ഭിന്ന ശേഷിക്കാരനായ റിദ്‌വാന്‍ കാത്തിരിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ യൂണിഫോമിട്ട് ബാഗുമെടുത്ത് കാത്തിരിക്കുന്ന ഈ ഭിന്നശേഷിക്കാരന്‍ ഒരു മാസത്തിലധികമായി വരാതിരുന്നിട്ടും സ്‌കൂളില്‍ നിന്നും ആരും തന്നെ അന്യേഷിക്കുക പോലും ചെയ്യാന്‍ തയ്യാറായിട്ടില്ല .ഭിന്നശേഷിക്കാരായ കുട്ടികളും സാധാരണ കുട്ടികളോടൊപ്പം തന്നെ പഠിപ്പിക്കണം എന്നും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്‌കൂളില്‍ […]

Kerala

ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് ആരോഗ്യമന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് […]

News

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം: പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പുതുക്കേണ്ട

തിരുവനന്തപുരം: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ഥിര പരിമിതിയുള്ളവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് 5 വര്‍ഷം കഴിയുമ്പോള്‍ പുതുക്കണം എന്ന നിബന്ധനയാണ് ഇതിലൂടെ മാറ്റം വരുത്തുന്നത്. നിരവധി ഭിന്നശേഷിക്കാര്‍ക്ക് ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സാമൂഹ്യ സുരക്ഷ […]

Kerala

ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്ത് ആദ്യമായി സര്‍വ്വകലാശാല; തിരുവനന്തപുരത്ത് ഒരുങ്ങും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തില്‍ ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി സര്‍വകലാശാലയൊരുങ്ങുന്നു. ഗവേഷണത്തിനും പുനരധിവാസത്തിനും പുറമെ അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കിക്കൊണ്ടാണ് തിരുവനന്തപുരത്ത് സര്‍വ്വകലാശാല ഒരുങ്ങുക. ശാരീരികവും മാനസികവുമായ ഏതുതരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തരത്തിലുള്ള കോഴ്സുകളായിരിക്കും സര്‍വകലാശാലയില്‍ അനുവദിക്കുക. കേന്ദ്രസര്‍ക്കരിന്റെ അനുമതിക്കായി ഉടന്‍ തന്നെ അപേക്ഷ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചൈല്‍ഡ് […]

News

ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉണ്ടാകണം മന്ത്രി ടി പി രാമകൃഷ്ണൻ

 സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമൊപ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വ പരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച […]

News

സന്നദ്ധ സംഘടനകളുടെ യോഗം നടന്നു

കോഴിക്കോട് : ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ സന്നദ്ധ സംഘടനകളുടെ (സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, ഉള്‍പ്പടെ) അടിയന്തിരയോഗം സിവില്‍ സ്റ്റേഷനിലെ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. നാഷണല്‍ ട്രസ്റ്റിന് കീഴില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, തുടങ്ങിയവ ബാധിച്ചവരുടെ സംരക്ഷണം പ്രാധാന്യമേറെ അര്‍ഹിക്കുന്ന വിഷയത്തില്‍ സന്നദ്ധ സംഘടനകളുടെയും ബഡ്‌സ് സ്‌കൂളുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

Local

സന്നദ്ധസംഘടനകളുടെ അടിയന്തിര യോഗം ഇന്ന്

  കോഴിക്കോട് : ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും  യാഥാർത്ഥ്യമാക്കുന്നതിനായി  പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ  സന്നദ്ധ സംഘടനകളുടെ (സ്പെഷൽ സ്കൂൾ, ബഡ്സ് സ്കൂൾ, ഉൾപ്പടെ)  അടിയന്തിരയോഗം ഇന്ന് ജൂൺ 24ന് തിങ്കൾ ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട്  സിവിൽ സ്റ്റേഷനിലെ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽജില്ല കളക്ടറുടെ അധ്യക്ഷതയിൽ നടക്കും. നാഷണൽ ട്രസ്റ്റിന് കീഴിൽ വരുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, തുടങ്ങിയവ ബാധിച്ചവരുടെ സംരക്ഷണംപ്രാധാന്യമെറെ അർഹിക്കുന്ന വിഷയമായ തിനാൽ സന്നദ്ധ സംഘടനകളുടെയും ബഡ്സ് സ്കൂളുകളുടെയും […]

Kerala

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് – മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: കേരള മോട്ടോര്‍ വാഹന വകുപ്പ്, കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്കായി, ഡിഫറന്‍ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മെഡിക്കല്‍ ചെക്ക്അപ്പ് ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിനീഷ് ടി.സി അധ്യക്ഷത വഹിച്ചു. ഡി.എ.ഡബ്ല്യൂ.എഫ് ഭാരവാഹികളായ ഗിരിഷ് കീര്‍ത്തി, പീലിദാസന്‍, കോഴിക്കോട് ആര്‍.ടിഎ. കെ ശശികുമാര്‍, ആരോഗ്യ […]

error: Protected Content !!