Kerala News

മെന്റർ വിവാദം;മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

  • 14th July 2022
  • 0 Comments

മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ.മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്.മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. […]

Kerala News

മാധ്യമവിലക്കില്ല, മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമെന്നും സ്പീക്കര്‍

  • 27th June 2022
  • 0 Comments

നിയമസഭയില്‍ മാധ്യമവിലക്കില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എം.ബി. രാജേഷ് ചൂണ്ടികാട്ടി. നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പാസുള്ള എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാന്‍ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് […]

Kerala News

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാല്ലാതാവുകയും ശക്തമായ രീതിയിലുള്ള ചര്‍ച്ചകള്‍ വരികയും ചെയ്യുമ്പോഴാണ് നിയമനിര്‍മ്മാണം കുറ്റമറ്റരീതിയലാകുന്നതെന്ന് സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് പ്രസ്താവിച്ചു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കര്‍ഷതയും പുലര്‍ത്തുന്ന സഭയാണ് കേരള നിയമസഭ. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം യോഗം ചേര്‍ന്നത് കേരള നിയമസഭയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിവാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ചേര്‍ന്നതിനേക്കാള്‍ അധികം ദിവസം നാം യോഗം ചേര്‍ന്നു. […]

Kerala News

യൂണിസെഫുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് നിയമസഭയുടെ സി.പി.എസ്.ടി വിഭാഗം എന്നും സന്നദ്ധം – സ്പീക്കർ

  • 10th December 2021
  • 0 Comments

യൂണിസെഫ് ഇന്ത്യയുടെ സോഷ്യൽ പോളിസി, മോണിറ്ററിങ് ആന്റ് ഇവാല്വേഷന്റെ ചീഫ് ആയ ഹ്യൂൻ ഹീ ബാൻ, ബഹു. നിയമസഭാ സ്പീക്കർ ശ്രീ.എം.ബി രാജേഷുമായി കൂടികാഴ്ച നടത്തി. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സോഷ്യൽ പോളിസി ചീഫ്, ശ്രീ.കെ.എൽ റാവുവും മിസ്. ബാനിനോടൊപ്പം സ്പീക്കറെ സന്ദർശിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിൽ വച്ച് നടന്ന യോഗത്തിൽ നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ശ്രീ. ആർ.കിഷോർ കുമാർ, കെ ലാംപ്സ് ചുമതല വഹിക്കുന്ന നിയമസഭാ അഡീഷണൽ സെക്രട്ടറി ശ്രീമതി മഞ്ജു വർഗീസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാജ്യത്തെ […]

Kerala News

പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ സ്പീക്കറും പ്രതിപക്ഷ നേതാവും അനുശോചിച്ചു

  • 26th November 2021
  • 0 Comments

പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനമറിയിച്ചു . മലയാളികളുടെ മനസ്സിൽ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ് അദ്ദേഹമെന്ന് സ്‌പീക്കർ പറഞ്ഞു. എഴുപതുകൾ മുതൽ മരിക്കുന്നതുവരെ അദ്ദേഹം സജീവമായി ഗാനരചന നടത്തി. നിരവധി സിനിമാഗാനങ്ങളും ലളിതഗാനങ്ങളും എഴുതി. ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ സംഗീതം നൽകി എസ് ജാനകി പാടിയ “രാകേന്ദുകിരണങ്ങൾ ഒളിവീശിയില്ല” എന്ന ഗാനം തനിക്ക് ഏറ്റവും […]

Kerala News

നിയമസഭാ സ്പീക്കറിന്റെ പി എ ചമഞ്ഞ് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

  • 29th June 2021
  • 0 Comments

നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പിഎ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂരിലെ ഫ്‌ളാറ്റില്‍നിന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. മുണ്ടക്കയത്തും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. 2019ല്‍ തിരുവനന്തപുരത്ത് ജോലി തട്ടിപ്പ് നടത്തിയതിനും പ്രവീണ്‍ അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോട്ടയം കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പ് തുടര്‍ന്നത്. കഴിഞ്ഞ ദിവസം കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി സ്പീക്കറെ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തുവന്നത്. സ്പീക്കറുടെ […]

Kerala News

സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ്

  • 10th April 2021
  • 0 Comments

സ്പീക്കർപി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കംപുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Kerala News

സ്പീക്കറുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

  • 10th April 2021
  • 0 Comments

സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരെ നടപടികൾക്ക് വേഗം കൂട്ടി കസ്‌റ്റംസ് തലസ്ഥാനത്തെ പേട്ടയിലെ ഫ്ളാ‌റ്റിൽ കസ്‌‌റ്റംസ് പരിശോധന തുടങ്ങി. ഡോളർ കടത്തിൽ സ്‌പീക്കർക്കെതിരായി സ്വപ്‌ന നൽകിയ മൊഴിയനുസരിച്ച് ഈ ഫ്ളാ‌റ്റിൽ വച്ചാണ് ഡോളർ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരത്തെ കൊച്ചിയിൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടിട്ടും എത്താതിരുന്ന സ്‌പീക്കറെ കസ്‌റ്റംസ് സംഘം ഇന്നലെ അതീവ രഹസ്യമായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ച് ചോദ്യം ചെയ്‌തിരുന്നു.ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഞായറാഴ്ച […]

Kerala News

കെട്ട് കഥകൾ ആരുടെ താല്പര്യ പ്രകാരമാണെന്ന് അന്വേഷിക്കണം ; സ്പീക്കർ

  • 24th March 2021
  • 0 Comments

ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കസ്റ്റഡിയിലുള്ള പ്രതികൾ സ്വരക്ഷയ്ക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏർപ്പാടാകരുതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. ഒരുവിധത്തിലുള്ള ഡോളർ കൈമാറ്റ-പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ കെട്ടുകഥകൾ വരുന്നത് ആരുടെ താത്പര്യ പ്രകാരമാണെന്നത് അന്വേഷണവിധേയമാക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നുണകൾ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു […]

Kerala News

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍

  • 7th January 2021
  • 0 Comments

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കസ്റ്റംസ് അന്വേഷണത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. കസ്റ്റംസിന് കത്ത് നല്‍കിയത് ചട്ടം സൂചിപ്പിച്ചെന്നും സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടായിരിക്കണം അന്വേഷണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.അതേസമയം പതിനാലാം കേരള നിയമ സഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും.നയപ്രഖ്യാപന പ്രസംഗം നാളെ നടക്കും. സ്പീക്കറുടെ അനുമതി ഇല്ലാതെ നോട്ടിസ് നല്‍കാനാവില്ലെന്നും സഭാ വളപ്പില്‍ ഉള്ളവര്‍ക്ക് പരിരക്ഷയുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

error: Protected Content !!