Kerala kerala

ലീ ടാര്‍ലാമിസുമായി എ എന്‍ ഷംസീര്‍ കൂടിക്കാഴ്ച നടത്തി

  • 11th November 2024
  • 0 Comments

വിക്ടോറിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ സൗത്ത് ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ റീജിയനിലെ ലേബര്‍ അംഗവും, ഒഎഎം എംപിയുമായ ലീ ടാര്‍ലാമിസുമായി കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കൂടിക്കാഴ്ച നടത്തി.കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷനില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും തമ്മില്‍കണ്ടത്. ലീ ടാര്‍ലാമിസ്, അടുത്ത കാലത്ത് താന്‍ കേരളം സന്ദര്‍ശിച്ച അനുഭവം സ്പീക്കറുമായി പങ്കുവയ്ക്കുകയുണ്ടായി. കേരളത്തിന്റെ സൗന്ദര്യത്തെയും സമ്പത്തിനെയും കുറിച്ചും, പ്രത്യേകിച്ചും, കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ഓസ്ട്രേലിയയിലും പ്രചരിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ […]

Kerala kerala kerala politics

67-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി എ എന്‍ ഷംസീര്‍ ആസ്‌ട്രേലിയയില്‍

  • 6th November 2024
  • 0 Comments

67-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാറും ആസ്‌ട്രേലിയയില്‍. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് നവംബര്‍ 3 മുതല്‍ 8 വരെയുള്ള തീയതികളില്‍ ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വച്ച് നടക്കുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സ് പാര്‍ലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ഏറിയ ഭാഗവും സിഡ്‌നിയിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടക്കുന്നത്. അംഗരാജ്യങ്ങളില്‍ ജനാധിപത്യം, മനുഷ്യാവകാശം, നല്ല ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അസോസിയേഷന്റെ മുഖ്യലക്ഷ്യം. ഇന്ത്യന്‍ […]

National Trending

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍; പ്രധാനമന്ത്രി മോദിയുടെ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി

  • 26th June 2024
  • 0 Comments

ന്യൂഡല്‍ഹി:പതിനെട്ടാം ലോക് സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രമേയം രാജ്‌നാഥ് സിംഗ് പിന്താങ്ങി. ആദ്യ പ്രമേയം പാസായതോടെ മറ്റ് പ്രമേയങ്ങള്‍ വോട്ടിനായി പരിഗണിച്ചില്ല. 13 നേതാക്കളാണ് ഓംബിര്‍ളയെ പിന്തുണച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. ഇന്‍ഡ്യാ സഖ്യം കൊടിക്കുന്നില്‍ സുരേഷ് എം.പിയെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരുന്നത്. സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും പത്രിക സമര്‍പ്പിച്ചതോടെയാണ് വോട്ടെടുപ്പ് ആവശ്യം ഉയര്‍ന്നത്.

Kerala

സ്നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസും: എ എന്‍ ഷംസീര്‍

  • 24th December 2023
  • 0 Comments

സ്നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ക്രിസ്തുമസ് മാനവികതയുടെ പുതുപിറവിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓരോ ആഘോഷത്തെയും സവിശേഷമാക്കുന്നത് അതുയര്‍ത്തുന്ന മാനവികമൂല്യങ്ങളാണ്. പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടേയും സൗന്ദര്യമാണ് ആഘോഷങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നത്. മുറിക്കുന്ന കേക്കിന്റെ നിറമോ വലുപ്പമോ രുചിയോ അല്ല, അത് പങ്കിട്ടു കഴിക്കുമ്പോഴുള്ള ആനന്ദമാണ് അതിലെ മധുരം. എല്ലാ കുഞ്ഞുങ്ങള്‍ക്കും സമ്മാനവുമായി എത്തുന്ന സാന്ത നിതാന്ത സ്നേഹത്തിന്റെ പ്രതീകമാണ്. വഴികാട്ടിയ ഒറ്റ നക്ഷത്രത്തിന്റെ വെളിച്ചമാണ് വിശ്വം മുഴുവനും എത്തിയത്. […]

Kerala

കേരള നിയമസഭാ ദിനം: മഹത് വ്യക്തികൾക്ക് പുഷ്പാര്‍ച്ചന നടത്തി സ്പീക്കര്‍

  • 27th April 2023
  • 0 Comments

കേരള നിയമസഭാ ദിനമായ ഇന്ന് മഹത് വ്യക്തികൾക്ക് പുഷ്പാര്‍ച്ചന നടത്തി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. മണിക്ക്നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍. അംബേദ്കര്‍, കെ.ആര്‍. നാരായണന്‍ എന്നീ മഹദ് ‌വ്യക്തികളുടെ പ്രതിമകളിലാണ് സ്പീക്കര്‍ പുഷ്പാര്‍ച്ചന നടത്തിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍, ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ ടി.പി. രാമകൃഷ്ണന്‍, കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവരും നിയമസഭാ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

kerala politics

ഷാഫിക്കെതിരായ വിവാദ പരാമർശം പിൻവലിച്ചു സ്പീക്കർ എ എൻ ഷംസീർ

  • 20th March 2023
  • 0 Comments

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ചു സ്പീക്കർ എ എൻ ഷംസീർ. അനുചിതമായ പരാമർശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നുവെന്നും ബോധപൂർവമല്ലാതെ നടത്തിയ പരാമർശം പിൻവലിക്കുന്നുവെന്നും സ്പീക്കറുടെ റൂളിങ്. ഷാഫിക്കെതിരായ പരാമർശം സഭാ രേഖകളിൽനിന്നു നീക്കം ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്പീക്കർ പറഞ്ഞിരുന്നത്. ഈ മാസം 14, 15 തീയതികളിൽ സഭയ്ക്ക് അകത്തും പുറത്തും ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. […]

Kerala

സർ നിങ്ങൾ നന്നായി പ്രവചനം നടത്തുമെന്ന് കേട്ടല്ലോ… ഇത് ഒന്ന് പറഞ്ഞു തരുമോ?,സ്പീക്കർക്ക് യുവതിയുടെ ഫോൺ കോൾ

  • 16th March 2023
  • 0 Comments

ഷംസീർ. സിപിഎം പാർട്ടിയിലെ മുൻനിര നേതാക്കന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഒരുപിടി ആരാധകരെ പാർട്ടിക്ക് ഉള്ളിലും പുറത്തും നേടിയെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയൻ കഴിഞ്ഞാൽ മുഖ്യമന്ത്രി ആകാൻ വരെ സാധ്യതയുള്ള നേതാക്കളിൽ ഒരാളാണ് ഷംസീർ. അതുകൊണ്ടു തന്നെ ധാരാളം ശത്രുക്കളും ഇദ്ദേഹത്തിന് ഉണ്ട്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനോട് ഇദ്ദേഹം നടത്തിയ വാക്കുകൾളെ ട്രോളി കൊണ്ട് ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങൾ തോറ്റുപോകും എന്നായിരുന്നു സ്പീക്കർ ഷംസീർ നടത്തിയ പരാമർശം. ഇതിന് മറുപടിയുമായി ഷാഫി പറമ്പിൽ സ്വയം […]

Kerala News

റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്;വെള്ളക്കരം കൂട്ടല്‍ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയില്‍

  • 7th February 2023
  • 0 Comments

മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്. സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന പ്രതിപക്ഷപരാതിയിൽ റോഷിയെ വിമർശിച്ചായിരുന്നു സ്പീക്കറുടെ റൂളിംഗ്. എപി അനിൽ കുമാറിന്റെ ക്രമ പ്രശ്നത്തിലാണ് റൂളിങ്ങ്. വെള്ളക്കരം കൂട്ടൽ സഭയിൽ തന്നെ ആയിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു. സഭ നടക്കുമ്പോൾ ഇത്തരത്തിലുള്ള ഉത്തരവുകൾ സഭയിൽ തന്നെ പ്രഖ്യാപിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുമ്പോള്‍ സഭാ സമ്മേളന കാലയളവിലാണെങ്കില്‍ അക്കാര്യം സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്നു […]

Kerala News

മന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്തിട്ടില്ല, ആവര്‍ത്തിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്, വിശദീകരണവുമായി സ്പീക്കര്‍

  • 31st August 2022
  • 0 Comments

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. താക്കീത്, ശാസന തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും ആവര്‍ത്തിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്നും നിയമസഭയില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കിയതാണെന്നും സ്പീക്കര്‍ വിശദീകരണം നല്‍കി. വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്, […]

Kerala News

പേവിഷബാധയേറ്റുള്ള മരണം: മന്ത്രി വീണാ ജോര്‍ജിന് മുഖ്യമന്ത്രിയുടെ തിരുത്തും, അവ്യക്ത മറുപടിയില്‍ സ്പീക്കറുടെ താക്കീതും

  • 30th August 2022
  • 0 Comments

പേ വിഷ വാക്സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്. വാക്സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ‘പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. […]

error: Protected Content !!