എഡിറ്റിംഗ് തന്നെയും ഉമ്മയെയും കാണിക്കണം; ഷെയ്ന്‍ നിഗം സോഫിയ പോളിനയച്ച കത്ത് പുറത്ത്
യുവ നടൻ ഷെയ്ന്‍ നിഗത്തിന്റെ വിലക്കിന് കാരണമായ, നിർമാതാവ് സോഫിയ പോളിനയച്ച കത്ത് പുറത്ത്. സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനെയും കാണിക്കണമെന്നും സിനിമാ പോസ്റ്ററില്‍ പ്രൊമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണമെന്നും ഷെയ്ന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, ബ്രാന്‍ഡിംഗിലും പ്രൊമോഷനിലും മാര്‍ക്കറ്റിംഗിലും തന്റെ കഥാപാത്രം മുന്നിട്ട് നില്‍ക്കണമെന്ന ആവശ്യവും കത്തിലൂടെ ഷെയ്ന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഷെയ്ന്‍ സിനിമയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്ന് കാണിച്ച് സോഫിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്ന് പരാതി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് താരത്തിനെ വിലക്കിയത്. ഷെയ്‌നിനെ കൂടാതെ, യുവനടൻ ശ്രീനാഥ് […]