Kerala kerala

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കടലില്‍ ബോട്ടുകള്‍ ഇറങ്ങും. ഏതാണ്ട് 4200 ഓളം യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമാണ് ഇന്ന് പ്രതീക്ഷയോടെ കടലില്‍ ഇറങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ തൊഴിലാളികള്‍ ബോട്ടുകളില്‍ ഐസ് നിറച്ചും ഇന്ധനങ്ങളും കുടിവെള്ളവും പാചകത്തിനുള്ള സാമഗ്രികളുമെല്ലാം നിറച്ചും വലകയറ്റിയും ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ജി പി എസ് റഡാര്‍ തുടങ്ങിയ ഇലക്ട്രോണിക് […]

Kerala kerala

ഹൂതികള്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി സുരക്ഷിതന്‍, ആലപ്പുഴ സ്വദേശിയെ നാട്ടിലെത്തിക്കും

ആലപ്പുഴ: ചെങ്കടലില്‍ യെമനിലെ ഹൂതികള്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരന്‍ സുരക്ഷിതന്‍. ആലപ്പുഴ പത്തിയൂര്‍ സ്വദേശി അനില്‍ കുമാര്‍ യെമനില്‍ നിന്ന് ഭാര്യയെ വിളിച്ചു. ഈ മാസം പത്തിനാണ് ഹൂതികള്‍ ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. കപ്പല്‍ ഹൂതികള്‍ ആക്രമിച്ചപ്പോള്‍ അനില്‍കുമാര്‍ കടലിലേക്ക് ചാടി, മറ്റൊരു കപ്പലില്‍ കയറി രക്ഷപ്പെടുത്തുകയായിരുന്നു. അനില്‍ കുമാറിനെ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കും. കപ്പിലിലെ ജീവനക്കാരനായിരുന്ന […]

kerala Kerala

ചെങ്കടലിലെ കപ്പല്‍ ആക്രമണം; ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?

ആലപ്പുഴ: ചെങ്കടലിലെ കപ്പല്‍ ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയുമെന്ന് സംശയം. കപ്പലില്‍ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനില്‍കുമാറിനെ കുറിച്ചാണ് വിവരമില്ലാത്തത്. ബന്ദിയാക്കിയവരില്‍ അനില്‍കുമാര്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തി. അഗസ്റ്റിനുമായി സംസാരിക്കാന്‍ കുടുംബം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.

Kerala kerala

വിഴിഞ്ഞം: ആദ്യ കണ്ടെയ്‌നര്‍ ഷിപ്പ് ബെര്‍ത്ത് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം; നേട്ടങ്ങള്‍ പങ്കുവച്ച് മന്ത്രി വി എന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ ബെര്‍ത്ത് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 11ന് ആണ് സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പല്‍ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് അടുത്തത്. 2024 ഡിസംബറില്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന കുതിപ്പാണ് ഈ കാലയളവില്‍ വിഴിഞ്ഞം നടത്തിയതെന്ന് മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം എസ് സി ഐറിന ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ […]

Kerala kerala

കൊച്ചി തീരത്തെ കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം; അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം

കൊച്ചി: കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംഎസ്‌സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു. ഇന്ത്യന്‍ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ […]

kerala Kerala

എല്‍സ 3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് കേരളം; കപ്പല്‍ ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി; ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതി

കൊച്ചി: കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുത്ത് കേരളം. എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ അപകടത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

Kerala kerala

തീപിടിച്ച കപ്പല്‍ ചെരിഞ്ഞു തുടങ്ങി; രക്ഷാദൗത്യം ദുഷ്‌കരമാകുന്നു

കൊച്ചി: കേരളാതീരത്ത് തീപിടിച്ച വാന്‍ ഹായി 503 കപ്പലിലെ രക്ഷാ ദൗത്യം ദുഷ്‌കരമാകുന്നു. കപ്പല്‍ ചെരിയാന്‍ തുടങ്ങി.നിലവില്‍ 10 ഡിഗ്രിയാണ് കപ്പല്‍ ചെരിഞ്ഞിട്ടുള്ളത്. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. 27 മണിക്കൂര്‍ പിന്നിടുമ്പോഴും കപ്പലില്‍ നിന്നും വലിയ തോതില്‍ തീ കത്തുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്‌നറുകള്‍ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതിനിടെ, തീപിടിത്തമുണ്ടായ കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടൈനറുകള്‍ അടക്കമുള്ളവ – […]

Kerala kerala

എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സര്‍വീസിന്റെ ഭാഗമായി എത്തിയ കപ്പലില്‍ നിലവില്‍ പതിനാറായിരം കണ്ടെയ്‌നറുകള്‍ ആണുള്ളത്. അതില്‍ 4000 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് ഇറക്കുന്നത്. ബാക്കിയുള്ള കണ്ടെയ്‌നറുകളുമായി നാളെയോടെ ഐറിന യൂറോപ്പിലേക്ക് തിരിക്കും. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മറ്റു തുറമുഖങ്ങളില്‍ ഒന്നും അടുക്കാത്ത ഐറിന ആദ്യമായാണ് ഇന്ത്യയിലെ ഒരു തുറമുഖത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരില്‍ നിന്നും വന്ന കപ്പല്‍ 16 മീറ്റര്‍ ഡ്രാഫ്റ്റിലാണ് […]

kerala Kerala

കപ്പല്‍ അപകടം: ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ഐസിയുവില്‍ തുടരുന്നു: ഡോ ദിനേശ് കദം

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനിലയെ പറ്റി ഡോ ദിനേശ് കദം മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സക്കായി എത്തിച്ചവരില്‍ എല്ലാവരും സംസാരിക്കുന്നുണ്ട്. ചികിത്സയിലുള്ള ചൈനീസ് പൗരന് 40 % പൊള്ളലേറ്റിട്ടുണ്ടെന്നും. ഇന്തോനേഷ്യന്‍ പൗരന് 30% പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. പതിനെട്ട് പേരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതില്‍ ആറു പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.ഗുരുപരമായി പരുക്കേറ്റവര്‍ 72 മണിക്കൂറ് മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം ആവശ്യമാണെന്നും […]

Kerala kerala

തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്

കോഴിക്കോട്: തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) ക്ലാസിഫിക്കേഷന്‍ അനുസരിച്ച് 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍, സ്വയമേവ കത്തുന്നവ, കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇതില്‍ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറില്‍ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉള്‍പ്പെടുന്നു. ഇത് കടലില്‍ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്വയമേവ കത്തുന്ന ഓര്‍ഗനോമെറ്റാലിക് […]

error: Protected Content !!