50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദര്‍ശനമില്ല; വ്യക്തമാക്കി വെര്‍ച്വല്‍ ക്യൂ ബുക്കിങ് വെബ്സൈറ്റ്

ശബരിമല ദര്‍ശനത്തിന് അമ്പത് വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് അനുമതിയില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചത്. ദര്‍ശനത്തിനായി ബുക്ക് ചെയ്യുന്നതിനുള്ള നിര്‍ദേശത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റം. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വലിയ […]

ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണം ആവശ്യവുമായി ദേവസ്വം ബോർഡ്

  • 21st November 2020
  • 0 Comments

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലം തുടങ്ങിയ ശേഷം ഇന്ന് ആദ്യമായി രണ്ടായിരം പേർക്ക് പ്രവേശനം. തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ്യം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വരാന്ത്യങ്ങളിൽ രണ്ടായിരം പേർക്കാണ് സന്നിധാനത്ത് ദർശനത്തിന് അനുമതി.തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്ച മുൻ ദിവസങ്ങിൽ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം. കുടുതലായും എത്തുന്നത് ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ്. ഇന്ന് […]

തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്; ശബരിമല ദര്‍ശനം ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

  • 11th November 2020
  • 0 Comments

ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കാക്കി കര്‍ശന കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ […]

തീര്‍ത്ഥാടക നിയന്ത്രണം; ശബരിമലയില്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല

ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. മുന്‍വര്‍ഷങ്ങളില്‍ 25 ലക്ഷം ടിന്‍ ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ കരുതല്‍ ശേഖരം വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ആവശ്യത്തിനനുസരിച്ച് മാത്രമാകും ഇത്തവണ ഇവ തയാറാക്കുക. നടതുറക്കുന്നതിനു തലേദിവസമായ […]

error: Protected Content !!