Kerala kerala

തിരുവനന്തപുരത്ത് വിദേശ വനിത കടലില്‍ വീണ് മരിച്ചു

  • 15th February 2025
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം പുളിങ്കുടിയില്‍ വിദേശ വനിത കടലില്‍ വീണ് മരിച്ചു. അമേരിക്കന്‍ സ്വദേശി ബ്രിജിത് ഷാര്‍ലറ്റ് ആണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ പ്രദേശവാസിയും തിരയില്‍പ്പെട്ടു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. അഞ്ചാം തീയതി മുതല്‍ ആഴിമലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു വിദേശ വനിത.

kerala Kerala

കൊച്ചി പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 അംഗ സംഘത്തില്‍ ഒരാള്‍ മരിച്ചു. കതൃക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റു രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

Local

കോഴിക്കോട് നന്തിയില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചില്‍ ഊര്‍ജിതം

  • 9th January 2024
  • 0 Comments

കോഴിക്കോട്: നന്തിയില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി.ഇന്നലെ വൈകിട്ടാണ് മത്സ്യത്തൊഴിലാളിയെ കാണാതായത്. ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെയാണ് കാണാതായത്. റസാഖ് പീടികവളപ്പില്‍, തട്ടാന്‍കണ്ടി അഷ്റഫ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. തട്ടാന്‍കണ്ടി അഷ്റഫ് നീന്തി കരയിലെത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇടി മിന്നലേറ്റതിനെ തുടര്‍ന്ന് വള്ളത്തിനു കേടുപാടുകള്‍ സംഭവിച്ചതായി രക്ഷപ്പെട്ട അഷ്റഫ് പറഞ്ഞു.

Kerala

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത , കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം.

  • 21st March 2023
  • 0 Comments

തിരുവനന്തപുരം: ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം. 21 മുതല്‍ 22 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. കേരള തീരത്ത് 21 വൈകുന്നേരം 05.30 മുതല്‍ 22 രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചത്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ […]

International

ശക്തമായ ഭൂചലനം, ന്യൂസിലാൻഡിൽ സുനാമി മുന്നറിയിപ്പ്

  • 16th March 2023
  • 0 Comments

വെല്ലിങ്ടൺ: ന്യൂസിലാൻഡിൻ്റെ വടക്കൻ മേഖലയെ പിടിച്ചു കുലുക്കി ശക്തമായ ഭൂചലനം. വ്യാഴാഴ്ച രാവിലെ കെർമാഡെക് ദ്വീപിലാണ് സംഭവമെന്ന് യുസ് ജിയോളജിക്കൽ സർവേ അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സംഭവത്തെ തുടർന്നു യുഎസ് സുനാമി വാണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 6.25 നാണ് സംഭവമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ട്വീറ്ററിലൂടെ അറിയിച്ചു. ഭൂമിക്കടിയിൽ 41 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് സെൻ്റർ ഫോർ സീസ്മോളജി ട്വീറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ, […]

Local

കടുത്ത ചൂട്, ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായി മുഹമ്മദ് റിസ്വാനും കൂട്ടരും

  • 14th March 2023
  • 0 Comments

കോഴിക്കോട്: കൊടുംചൂടിൽ കുഴഞ്ഞ് കടലിൽ വീണ പരുന്തിനെ രക്ഷിച്ച് ആറാം ക്ലാസ് വിദ്യാർത്ഥികൾ. കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയിലാണ് സംഭവം. മുഹമ്മദ് റിസ്വാനും കൂട്ടുകാരും കടൽത്തീരത്ത് കളിക്കുമ്പോഴാണ് കടലിൽ മുങ്ങിത്താഴുന്ന നിലയിൽ പരുന്തിനെ കണ്ടത്. പരുന്തിനെ രക്ഷിക്കാനായി കടലിൽ ഇറങ്ങിയ ഇവർ പരുന്തിനെ കരയ്ക്ക് എത്തിച്ചു. തൂവലുകൾ നനഞ്ഞു കുതിർന്നു കിടന്നിരുന്ന പരുന്തിനെ തുണികൊണ്ട് തുടച്ച് സുരക്ഷിതമാക്കി. ഭക്ഷണം കൊടുത്തു. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ പരുന്തിനെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തു. അന്തരീക്ഷ ഊഷ്മാവ് ഉയർന്നതോടെ പക്ഷിമൃഗാദികൾ അവശനിലയിലാകുന്നത് പലയിടത്തും […]

International News

സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോയി; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • 14th July 2022
  • 0 Comments

ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒഴുകി പോകുന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യം പുറത്ത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റന്‍ തിരയില്‍ അകപ്പെട്ടത്. മൂന്നു കുട്ടികളടക്കം എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്‌സെയില്‍ ബീച്ചില്‍ തിരമാലയില്‍പ്പെട്ടു കടലില്‍ വീണത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തി. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നു ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. ഉയര്‍ന്നു […]

പവിഴപ്പുറ്റിൽ ഇടിച്ച കപ്പൽ രണ്ടായി പിളർന്നു; കടലിൽ കാത്തിരിക്കുന്നത് വൻ ദുരന്തം

പോർട്ട് ലൂയിസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച എണ്ണക്കപ്പൽ രണ്ടായി പിളർന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലാണു തകർന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ക്രൂഡ് ഓയിൽ പടരുന്നതു വൻ ദുരന്തത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക. ടൂറിസത്തിൽനിന്നുള്ള വരുമാനം പ്രധാനമായ മൗറീഷ്യനെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങൾ നീളുന്ന ദുരന്തമാണു കടലിൽ കാത്തിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. പ്രശ്നത്തിന്റെ വ്യാപ്തി ഇപ്പോഴും പൂർണമായി പഠിച്ചെടുക്കാനായിട്ടില്ല. ചൈനയിൽനിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലൈ 25ന് ആണ് കപ്പൽ പവിഴപ്പുറ്റിൽ ഇടിച്ചത്. […]

Kerala

തെളിവെടുപ്പിനിടെ കാസർഗോഡ് പോക്‌സോ കേസ് പ്രതി കടലില്‍ ചാടി

  • 22nd July 2020
  • 0 Comments

കാസര്‍ഗോഡ്: കടപ്പുറത്ത് വെച്ച് തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രതി കുഡ്‌ലു സ്വദേശി മഹേഷാണ് കടലിൽ ചാടിയത്. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു ഇയാൾ . 12 വയസുകാരിയുടെ നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയായ ഇയാൾ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെന്ന അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി കൊണ്ട് വന്നതിനിടയിലാണ് പുലിമുട്ടിനു സമീപത്തുള്ള കടലിൽ ചാടിയത്. രക്ഷിക്കാനായി കൂടെ ഓടിയ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്

information

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

  • 20th July 2020
  • 0 Comments

ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കൊണ്ടായിരിക്കണം ക്യാമ്പുകളിൽ താമസിക്കേണ്ടത്. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ […]

error: Protected Content !!