Kerala News

സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു

കൂമ്പാറ ഗവ ട്രൈബൽ എൽ പി സ്കൂളിന്റെ പുതിയ ബസ് ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 22ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിന് പുതിയ ബസ് ലഭ്യമാക്കിയത്. തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയിരേ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളിന് ബസ് അനുവദിച്ചത്. ബസിന്റെ ചെലവും പരിപാലനവും സ്കൂൾ പി ടി എ ആണ് നിർവഹിക്കുന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, മെമ്പർ സീന ബിജു,സ്കൂൾ ഹെഡ്മാസ്റ്റർ […]

Kerala News

കുട്ടികള്‍ ബെല്ലടിച്ചു, മുന്നോട്ടെടുത്ത ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ക്ക് ദാരുണാന്ത്യം

  • 12th August 2022
  • 0 Comments

സ്‌കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം ഉണ്ടായത്. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികള്‍ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനിടെ ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു.

Kerala News

സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു;വാഹനത്തിൽ ഉണ്ടായിരുന്നത് എട്ട് കുട്ടികൾ,അപകടം ഒഴിവായത് തലനാരിഴക്ക്

കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു.വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ട് കുട്ടികൾ ആണ് ബസിൽ ഉണ്ടായിരുന്നത്. . ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയം സ്‌കൂളിന്റെ ബസ്സിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. പോസ്റ്റ് അപകടാവസ്ഥിലായിട്ട് ദിവസങ്ങളായിരുന്നു.കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ബസ്സില്‍ നിന്നും ഇറക്കി സമീപത്തെ വീട്ടിലാക്കിയത്. ആര്‍ക്കും പരിക്കില്ല.

Local News

വളയന്നൂർ സ്കൂൾ വാഹനം പി. ടി. എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 4th December 2021
  • 0 Comments

മാവൂർ ഗ്രാമ പഞ്ചായത്തിലെ വളയന്നൂർ ഗവ. എൽ.പി സ്കൂളിനുവേണ്ടി അനുവദിച്ചവാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം പി. ടി.എ റഹീം എം. എൽ. എ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6,20,450 രൂപ ഉപയോഗപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ടി.ടി ഖാദർ, എസ്.എം.സി ചെയർമാൻ ആർ.വി സലീം, വൈസ് ചെയർമാൻ മങ്ങാട്ട് അബ്ദുള്ള, പി.ടി.എ വൈസ് പ്രസിഡണ്ട് സി അബ്ദുൽ ജലീൽ, പി സലാം, […]

News

സ്‌കൂള്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

കൊടുവളളി :  കൊടുവളളി മണ്ഡലത്തിലെ നാല് സ്‌കൂളുകള്‍ക്ക്  എം എല്‍ എ യുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നല്‍കിയ ബസ്സുകളുടെ ഫ്‌ലാഗ്  ഓഫ് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിസ്റ്റല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങള്‍ ഹൈടെ ക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് 1.22 കോടി രൂപയുടെ പ്രവൃത്തിക്ക് നേരത്തെ എംഎല്‍എ ഫണ്ട് അനുവദിച്ചിരുന്നു . ഇതിന്റെ ഒന്നാം ഘട്ടമായാണ്  ജി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ് കരുവന്‍ പൊയില്‍, […]

Local Trending

സ്‌കൂളുകള്‍ക്ക് സ്വന്തം ബസ്, കാരാട്ട് റസാഖ് എംഎല്‍എ സമര്‍പ്പിക്കും

കൊടുവള്ളി :ഓരോ സ്‌കൂളിനും സ്വന്തമായി ബസ് വാങ്ങുന്നതിനായി കാരാട്ട് റസാക്ക് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ അനുവദിച്ചു. കൊടുവള്ളി മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് കൊടുക്കുന്ന ബസുകളുടെ സമര്‍പ്പണം ബുധനാഴ്ച രാവിലെ 9 മണിക്ക് കാരാട്ട് റസാക്ക് എംഎല്‍എ കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിതരണം ചെയ്യും.

error: Protected Content !!