Kerala News

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

  • 4th August 2021
  • 0 Comments

സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുകൂല നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവുമുണ്ടാകില്ല. ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അനാവശ്യ വിവിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന പരാതി എങ്ങനെ വന്നുവെന്നറിയില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള മറച്ചുവെക്കലുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന […]

Kerala News

ന്യൂനപക്ഷ സ്കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

  • 3rd August 2021
  • 0 Comments

കേരളത്തിലെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്ന ആയിരകണക്കിന് മുസ് ലിം വിദ്യാർഥികളെ ഹൈകോടതി വിധി പ്രതികൂലമായി ബാധിച്ചെന്ന് അപ്പീൽ ചൂണ്ടിക്കാട്ടുന്നു. 80:20 അനുപാതം മറ്റ് സമുദായങ്ങളെ ബാധിക്കില്ല. പാലോളി സമിതിയുടെ ശിപാർശ പ്രകാരം മുസ് ലിം സമുദായത്തിന്‍റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. ക്രിസ്ത്യൻ അടക്കമുള്ള മറ്റ് സമുദായത്തിന് സ്കോളർഷിപ്പിനായി സംസ്ഥാന സർക്കാർ […]

Kerala News

ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം; നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

  • 15th June 2021
  • 0 Comments

ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് . ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത […]

Local

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. മുൻവർഷത്തെ ബോർഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കന്ററി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫിൽ/പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സിവി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടിസികളിൽ പഠിക്കുന്നവർക്കും പ്ലസ് […]

Local

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ നിന്നും 70 പേർക്ക് വിവാഹ ധനസഹായവും 3 പേർക്ക് പ്രസവാനുകൂല്യവും വിതരണം ചെയ്തു. അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 10000 രൂപ വീതവും പ്രസവാനുകൂല്യം വനിതാ അംഗങ്ങൾക്ക് 15000 രൂപയുമാണ് അനുവദിക്കുന്നത്. ഗുണഭോക്താക്കളുടെ ബേങ്ക് അക്കൗണ്ട് വഴിയാണ് സഹായധനം അനുവദിക്കുന്നത്.കൂടാതെ 65 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകി വരുന്നുണ്ട്. ഇപ്പോൾ 200 പേർക്കാണ് പെൻഷൻ നൽകുന്നത്.

Local

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി; സ്കോളർഷിപ്പിന് ജൂലൈ 20 വരെ അപേക്ഷിക്കാം

കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2019 മാർച്ച് മാസം നടന്ന SSLC, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്ക് സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അംഗത്വ കാർഡ്, മാർക്ക് ലിസ്റ്റ്, വിഹിതമടച്ച വിവരം എന്നിവ സഹിതം ജൂലൈ 20 നകം മാനേജർ, കേരള മദ്രസാധ്യാപക ക്ഷേമനിധി, പുതിയറ Po, കോഴിക്കോട് 673 004 എന്ന വിലാസത്തിൽ അയക്കണം ഫോൺ […]

error: Protected Content !!