ബഹിരാകാശത്ത് നേര്‍ക്കുനേര്‍ വന്ന് ഇന്ത്യന്‍, റഷ്യന്‍ ഉപഗ്രഹങ്ങള്‍, മീറ്ററുകളുടെ വ്യത്യാസം മാത്രം
ബഹിരാകാശത്ത് അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍ വന്ന് ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങള്‍. ഇന്ത്യ 2018 ജനുവരിയില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2എഫ് ഉപഗ്രഹവും റഷ്യയുടെ കനോപാസ് V ഉപഗ്രഹവുമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ മീറ്ററുകള്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍ വന്നത്. ഇരുരാജ്യങ്ങളിലെയും ബഹിരാകശ ഏജന്‍സികള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. റഷ്യന്‍ ബഹികാരാശ ഏന്‍ജിയായ റോസ്‌കോസ്‌മോസ് വെള്ളിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടകരമായ രീതിയില്‍ കാര്‍ട്ടോസാറ്റ് 2എഫ് കനോപാസിന് സമീപത്തേക്ക് വന്നടുക്കുകയാണെന്നാണ് റോസ്‌കോസ്‌മോസ് പറയുന്നത്. 224 മീറ്റര്‍ അകലത്തിലാണ് ഇന്ത്യയുടെ ഉപഗ്രഹമുള്ളതെന്നും […]