Sports

സഞ്ജു സാംസൺ ഏഷ്യാ കപ്പിനില്ല; രാഹുലും, ശ്രേയസും തിരിച്ചെത്തി,രോഹിത് ശർമ നയിക്കും

  • 21st August 2023
  • 0 Comments

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ ടീമിനെ നയിക്കും. പരുക്ക് മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തി. പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി […]

News Sports

മികച്ച താരം, അഗ്രസീവ് പ്ലേ ഗംഭീരം; സഞ്ജുവിനെ പ്രശംസിച്ച് ഗ്ലെൻ മഗ്രാത്ത്

  • 4th August 2023
  • 0 Comments

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തെയും സഞ്ജു സാംസനെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കരിവട്ടമെന്ന് മഗ്രാത്ത് പറഞ്ഞു. കേരളത്തിലെ യുവ ഫാസ്റ്റ് ബൗളർമാർക്കായി എംആർഎഫ് പേസ് ഫൗണ്ടേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഗ്ലെൻ മഗ്രാത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്. ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകളുള്ളതെന്ന് മഗ്രാത്ത് […]

News Sports

സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു; വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന, ടി-20 പരമ്പരയിൽ കളിക്കുമെന്ന് റിപ്പോർട്ട്

  • 15th June 2023
  • 0 Comments

മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്. . വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു. നേരത്തെ, ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു […]

Sports

ഐ പി എൽ :സാംസൺ തുടങ്ങി രാജസ്ഥാന് മികച്ച സ്കോർ

  • 2nd April 2023
  • 0 Comments

ഐപിഎൽ 2023 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ രാജസ്ഥാന് മികച്ച സ്കോർ. ആദ്യ ബാറ്റിംഗ് കഴിഞ്ഞപ്പോൾ രാജസ്ഥാൻ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് സ്കോർ ചെയ്തത്. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിൻെറയും ജോസ് ബട്ട്ലറിൻെറയും യശസ്വി ജെയ്സ്വാളിൻെറയും അർധശതകങ്ങളുടെ മികവിൽ ഐപിഎൽ 2023 സീസണിൽ തങ്ങളുടെ കരുത്ത് രാജസ്ഥാൻ പുറത്തെടുത്തു. അതേസമയം ക്യാപ്റ്റൻ എയ്ഡൻ മാ‍ർക്രം കളിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ താരം ഭുവനേശ്വർ ഹൈദരബാദ് ടീമിന്റെ നായകനാവുകയായിരുന്നു . ആറാം […]

Sports

നന്നായി സമ്മർദമുണ്ട്, കളിക്കുകയല്ലാതെ വേറെ മാർഗം ഇല്ല, രാജസ്ഥാൻ‌ ക്യാപ്റ്റൻ സഞ്ജു സാംസൺ

  • 28th March 2023
  • 0 Comments

ഐപിഎലിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സമ്മർദമുണ്ടെന്ന് തുറന്നുസമ്മതിച്ച് രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ഫ്രാഞ്ചൈസിയുടെ പുതിയ ജഴ്‌സി ലോഞ്ചിനുശേഷമാണ് സഞ്ജു സാംസൺ മാധ്യമങ്ങളോടു മനസ്സു തുറന്നത്. 008നുശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ വർഷം ഐപിഎൽ ഫൈനലിൽ കടന്നത്.എന്നാൽ അവസാനമത്സരത്തിൽ ഐപിഎലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റിനു കീഴടങ്ങി. കഴിഞ്ഞവർഷം റണ്ണറപ്പായതോടെ ഈ വർഷം രാജസ്ഥാനു മേൽ പ്രതീക്ഷകൾ വാനോളമാണ്. എനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഞാൻ […]

Kerala

എല്ലാം വേഗത്തിൽ സുഖമാകും സഹോദരാ’ ; ഋഷഭ് പന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന ട്വീറ്റുമായി സഞ്ജു സാംസൺ

  • 31st December 2022
  • 0 Comments

കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ യുവതാരം ഋഷഭ് പന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു സഞ്ജുവിന്റെ ആശംസ. ‘എല്ലാം വേഗത്തിൽ സുഖമാകും, സഹോദരാ’ എന്ന് സഞ്ജു സ്‌റ്റോറിയിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇതോടൊപ്പം ചേർക്കുകയും ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിനിടെ രാജസ്ഥാൻ-ഡെൽഹി ക്യാപിറ്റൽസ് ജേഴ്‌സിയിൽ ഇരുവരും സൗഹൃദം പങ്കിടുന്ന ചിത്രമാണ് പങ്കുവച്ചത്. അതേസമയം, പന്തിന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം. ഇന്നലെ, പ്ലാസ്റ്റിക് സർജറി അടക്കമുള്ള ചികിത്സകൾ നടന്നിരുന്നു. […]

News Sports

സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു

  • 8th December 2022
  • 0 Comments

സഞ്ജു സാംസണെ പിന്തുണച്ച് ഷാഫി പറമ്പിൽ എം.എൽ.എ. വിരാട് കോലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ കളിച്ചിട്ടും പരമ്പര നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടാണെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. പരിക്കേറ്റതിനാല്‍ ഓപ്പണിംഗിന് എത്താതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ തോല്‍വി […]

News Sports

അങ്ങ് ഖത്തര്‍ ലോകകപ്പിലും സഞ്ജു തരംഗം;ബാനറുകൾ പിടിച്ച് ആരാധകർ

  • 28th November 2022
  • 0 Comments

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് വേദിയിലും.സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ് ആരാധകന്‍ ഫിഫ ലോകകപ്പ് വേദിയിലെത്തിയത്. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്ന് ഒരായിരം സ്‌നേഹത്തോടെ’ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗും ഇതിനൊപ്പം ഉണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റേയും ഇന്ത്യന്‍ ടീമിന്റേയും ജേഴ്‌സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളും ബാനറില്‍ കാണാം.ത്. ഈ ചിത്രങ്ങള്‍ സഞ്ജുവിന്‍റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. സച്ചിനും ധോണിയും കോലിയും കഴിഞ്ഞാല്‍ […]

News Sports

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും,

  • 5th October 2022
  • 0 Comments

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരളത്തെ നയിക്കും.സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.മൊഹാലിയിലാണ് സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11ന് ടൂര്‍ണമെന്റ് ആരംഭിക്കും. അരുണാചല്‍ പ്രദേശിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.രോഹന്‍ കുന്നുമേല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, അബ്ദുള്‍ ബാസിത്, മുഹ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍.എസ് എന്നിവരാണ് 17 […]

News Sports

കുറുമ്പൻ ചേട്ടാ;കോഴിക്കോട് ബീച്ചിലെത്തിയ സഞ്ജുവിന്റെ വീഡിയോ പങ്കുവെച്ച് ബേസിൽ

  • 30th September 2022
  • 0 Comments

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കോഴിക്കോട് ബീച്ചിലെത്തിയ വീഡിയോ പങ്കുവെച്ച് . സംവിധായകനും സുഹൃത്തുമായ ബേസിൽ ജോസഫ്,രാത്രി കോഴിക്കോട് ബീച്ചിലെത്തിയ സഞ്ജുവിന്റെ രസകരമായ വീഡിയോ സദൃശ്യങ്ങൾ ബേസിൽ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്.രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്. ‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വീഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വീഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം […]

error: Protected Content !!