Sports

നന്നായി സമ്മർദമുണ്ട്, കളിക്കുകയല്ലാതെ വേറെ മാർഗം ഇല്ല, രാജസ്ഥാൻ‌ ക്യാപ്റ്റൻ സഞ്ജു സാംസൺ

ഐപിഎലിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സമ്മർദമുണ്ടെന്ന് തുറന്നുസമ്മതിച്ച് രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ഫ്രാഞ്ചൈസിയുടെ പുതിയ ജഴ്‌സി ലോഞ്ചിനുശേഷമാണ് സഞ്ജു സാംസൺ മാധ്യമങ്ങളോടു മനസ്സു തുറന്നത്.

008നുശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ വർഷം ഐപിഎൽ ഫൈനലിൽ കടന്നത്.എന്നാൽ അവസാനമത്സരത്തിൽ ഐപിഎലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റിനു കീഴടങ്ങി. കഴിഞ്ഞവർഷം റണ്ണറപ്പായതോടെ ഈ വർഷം രാജസ്ഥാനു മേൽ പ്രതീക്ഷകൾ വാനോളമാണ്.

എനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഞാൻ രാജസ്ഥാൻ റോയൽസിൽ എത്തിയത്. ഇപ്പോൾ എനിക്ക് 28 വയസ്സായി.ഇതുവരെയുള്ള യാത്ര ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ പത്തു വർഷം തികച്ചും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.ഇതാണ് എന്റെ ടീം, ആർആർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്നതിന്റെ സമ്മർദം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും. 2022ൽ ഫൈനലിലെത്തിയത് സ്വപ്ന സമാന യാത്രയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഫൈനലിലെത്തിയ ഞങ്ങൾ വീണ്ടും അമ്പരപ്പിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. നന്നായി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയുമല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗമില്ല.’’– സഞ്ജു സാംസൺ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!