‘സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്’; മമ്മൂട്ടിയെ നേരിട്ടെത്തി സ്വീകരിച്ച് സനത് ജയസൂര്യ
ശ്രീലങ്കയില്‍ മമ്മൂട്ടിയുടെ ആതിഥേയനായി ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ”മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു” എന്നാണ് ജയസൂര്യ […]
