പാല്‍ ഫ്ലക്സിലൊഴിച്ച് പാഴാക്കരുത്;ദരിദ്രരായ, വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കു അഭ്യർത്ഥനയുമായി സൽമാൻ ഖാൻ
ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ എത്തിയ സൽമാൻ ചിത്രത്തിന് വൻവരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവച്ച് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. തനിക്ക് പാലഭിഷേകം നടത്തരുത് എന്നാണ് താരത്തിന്‍റെ പുതിയ അഭ്യര്‍ഥന. ഫ്‌ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സല്‍മാന്‍ ഖാന്‍റെ പ്രതികരണം. “ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ […]
