Kerala News

രാജിവച്ച സജി ചെറിയാന്റെ സ്റ്റാഫുകള്‍ ഇനി മുഹമ്മദ് റിയാസിനൊപ്പം; മാറ്റം പെന്‍ഷന്‍ ഉറപ്പാക്കാനെന്ന് ആക്ഷേപം

  • 28th July 2022
  • 0 Comments

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ ഓഫിസിലെ അഞ്ച് സ്റ്റാഫിനെക്കൂടി മുഹമ്മദ് റിയാസിന്റെ ഓഫിസില്‍ നിയമിച്ചു. ഇതോടെ, മുഹമ്മദ് റിയാസിന്റെ പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം 29 ആയി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. ഇതിനു വിരുദ്ധമായാണ് മുഹമ്മദ് റിയാസിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ 29 പേരെ നിയമിച്ചത്. സജി ചെറിയാന്‍ രാജി വെച്ചതിനു […]

Kerala News

പ്രസംഗം വളച്ചൊടിക്കുകയായിരുന്നു, നിയമസഭയില്‍ ഖേദപ്രകടനം നടത്തി സജി ചെറിയാന്‍

  • 19th July 2022
  • 0 Comments

ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എംഎല്‍എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജി വയ്ക്കാനിടയായ സാഹചര്യത്തില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കാനോ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. 43 വര്‍ഷക്കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ എല്ലാകാലവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചത്. വാക്കുകള്‍ തെറ്റായി വളച്ചൊടിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ദുഖമുണ്ട്. അംബേദ്കറെ […]

Kerala News

‘ഹെല്‍മെറ്റ് എവിടെ സഖാവേ, പെറ്റി അടച്ചേ മതിയാവൂ, എന്ന് ഷോണ്‍ ജോര്‍ജ്, മറുപടി നല്‍കി ഇടത് അണികള്‍

ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് മുന്‍ മന്ത്രി സജി ചെറിയാനെതിരെ നടപടി വേണമെന്ന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. സജി ചെറിയാന്‍ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്ന വാര്‍ത്താ ചിത്രം ”ഹെല്‍മറ്റ് എവിടെ സഖാവേ” എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ‘ഹെല്‍മെറ്റ് എവിടെ സഖാവേ …… മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194(d) …..500? പെറ്റി അടച്ചേ മതിയാവൂ ……അല്ലെങ്കില്‍ ……ശേഷം കോടതിയില്‍’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷോണ്‍ ജോര്‍ജ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഷോണിന് […]

Kerala News

എന്തിന് രാജിവെക്കണം? എല്ലാം ഇന്നലെ പറഞ്ഞതല്ലേ, വിവാദത്തില്‍ പ്രതികരണവുമായി സജി ചെറിയാന്‍

ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ രാജി വയ്ക്കാനില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. മന്ത്രി തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നലെ മുഖ്യമന്ത്രിയും പാര്‍ട്ടി […]

Kerala News

മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും കേന്ദമന്ത്രി സ്ഥാനം കിട്ടും, സജി ചെറിയാന്‍ രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കും; പ്രതിപക്ഷ നേതാവ്

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം ആര്‍എസ്എസിന്റെ അഭിപ്രായത്തിന് സമാനമാണെന്നും ആര്‍എസ്എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആര്‍എസ്എസിന്റെ കാഴ്ചപ്പാടിന് സമാനമാണ് സജി ചെറിയാന്റെ കാഴ്ചപ്പാട്. ആര്‍എസ്എസ് സ്ഥാപകനായ ഗോള്‍വാര്‍ക്കര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ സജി ചെറിയാന്റെ അതേ വാക്കുകള്‍ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് എഴുതിപ്പിച്ച ഭരണഘടനയാണ് ഇന്ത്യയുടേത് എന്നാണ്. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദകറേയും അപമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് […]

Kerala News

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ചിലത് നാക്കുപിഴയാകാം, സജി ചെറിയാന്‍ രാജിവെക്കേണ്ട ആവശ്യമില്ല; എം.എ.ബേബി

ഭരണഘടനയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും ചിലത് നാക്കുപിഴയാകാം എന്നും പിബി അംഗം എം.എ.ബേബി അഭിപ്രായപ്പെട്ടു. സജി ചെറിയാന്‍ നിലപാട് വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമായി. ഭരണഘടനയില്‍ ഭേദഗതി ആവാമെന്ന് ശില്‍പികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. രാജ്യത്തെ ഭരണകൂട സംവിധാനത്തിനുള്ളില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വിഷയങ്ങളെല്ലാമാണ് സജി ചെറിയാന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഭരണഘടനയ്ക്ക് എതിരായി ഒന്നുംതന്നെ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സജി ചെറിയാന്‍ […]

Kerala News

മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഗൗരവമേറിയത്; യു സി രാമന്‍

മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടനക്കെതിരെയുള്ള പ്രസംഗം അങ്ങേയറ്റം ഗൗരവതരമാണ് എന്ന ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമന്‍ പറഞ്ഞു. ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്ക് ഒരിക്കലും തന്നെ ഇത്രയും മോശമായി ഭരണഘടന ക്കെതിരെ സംസാരിക്കാന്‍ കഴിയില്ല. ഇനി ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും സിപിഐഎം പാര്‍ട്ടിയുടെ പ്രഖ്യാപിത നയം തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയമേ അദ്ദേഹം രാജിവെക്കുക അല്ലെങ്കില്‍ […]

Kerala News

വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടു; ഭരണഘടന സംബന്ധിച്ച വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാന്‍. ഭരണഘടനയുടെ അന്തഃസത്ത തകര്‍ന്നു എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. തന്റെതായ ശൈലിയില്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു എന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. സജി ചെറിയാന്റെ […]

Kerala News

ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍, വീഡിയോ ഹാജരാക്കാന്‍ നിര്‍ദേശം

ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസ്താവനയുടെ വീഡിയോ ഉള്‍പ്പെടെ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാദ പ്രസംഗം നടത്തിയതിലൂടെ മന്ത്രി ഭരണഘടനയെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തത് എന്ന് രാജ്ഭവന്‍ അറിയിച്ചു. ഈ വിഷയം ഗൗരവത്തോടെ കാണുന്നു. ഭരണഘടനയെ ലംഘിച്ചതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രസംഗം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഗൗരവതരമെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതേസമയം നിരവധി പേര്‍ […]

Kerala News

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടന, ഭരണഘടനയെയും കോടതിയെയും രൂക്ഷമായി വിമര്‍ശിച്ച് സജി ചെറിയാന്‍, പ്രസംഗം വിവാദത്തില്‍

ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന […]

error: Protected Content !!