International News

റഷ്യയുടേത് ആണവ ഭീകരവാദം ; ഐക്യരാഷ്ട്ര സഭയില്‍ റഷ്യയും യുക്രൈനും നേര്‍ക്കുനേർ

  • 5th March 2022
  • 0 Comments

ആണവനിലയങ്ങളിലെ ആക്രമണങ്ങളെ ചൊല്ലി ഐക്യരാഷ്ട്ര സഭയില്‍ റഷ്യയും യുക്രൈനും നേര്‍ക്കുനേർ.സപ്രോഷ്യയ്ക്ക് പിന്നാലെ മറ്റൊരു ആണവ നിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുകയാണെന്ന അമേരിക്കന്‍ അംബാസിഡറുടെ ആരോപണം ഏറ്റുപിടിച്ചാണ് യുഎന്‍രക്ഷാസമിതിയില്‍യുക്രൈൻ വാക്പോര് തുടങ്ങിയത്.റഷ്യൻ അധിനിവേശം ആഗോള സമാധാനത്തിന് ഭീഷമിയാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. രാജ്യത്തെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ അംഗീകരിക്കാത്തതിനെ യുക്രൈൻ പ്രസിഡന്റ് സെലന്‍സ്കി വിമര്‍ശിച്ചു. റഷ്യയുടേത് ആണവ ഭീകരവാദമാണെന്നും മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും യുക്രെയ്ൻ പ്രതിനിധി തുറന്നടിച്ചു. എന്നാല്‍ ഈ പ്രചാരണം നുണയാണെന്ന് യുഎന്നിലെ റഷ്യൻ പ്രതിനിധി […]

International News

ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നു; ബന്ദികളാക്കുന്നുവെന്ന റഷ്യന്‍ വാദം തള്ളി ഇന്ത്യ

  • 3rd March 2022
  • 0 Comments

യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ വാദം തള്ളി ഇന്ത്യന്‍ വിദശകാര്യ വക്താവ്.ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ടെന്നും ഇത്തരമൊരു കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. കാര്‍കീവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രൈന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ വിടാന്‍ സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ യുക്രൈന്‍ അധികാരികൾ നൽകിയ സഹായത്തെ അഭിനന്ദിക്കുന്നു. ഇന്ത്യക്കാരെ സ്വീകരിച്ച യുക്രൈന്‍റെ അയല്‍രാജ്യങ്ങളോടും നന്ദി അറിയിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

News ukrain russia war

പൂച്ചകൾക്കും വിലക്ക്;റഷ്യയിൽ നിന്നുള്ള പൂച്ചകൾക്കും വളർത്തു പൂച്ചകളുടെ പ്രദർശനങ്ങൾക്കും വിലക്കേർപ്പെടുത്തി എഫ്.ഐ.എഫ്.ഇ

  • 3rd March 2022
  • 0 Comments

യുക്രൈനിൽ റഷ്യയുടെ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള വളർത്തു പൂച്ചകളുടെ പ്രദർശനങ്ങൾക്കും റഷ്യയിൽ നിന്നുള്ള പൂച്ചകൾക്കും വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര പൂച്ച പ്രേമികളുടെ സംഘടനയായ എഫ്.ഐ.എഫ്.ഇ.മാർച്ച് ഒന്നു മുതൽ മെയ് 31 വരേയാണ് റഷ്യയിൽ നിന്നുള്ള വളർത്തു പൂച്ചകൾക്ക് വിലക്കേർപ്പെടുത്തിയത്. ആവശ്യമെങ്കിൽ മെയ് 31 കഴിഞ്ഞ് ആലോചിക്കാമെന്നും എഫ്.ഐ.എഫ്.ഇ പുറത്തിറക്കിയ കുറിപ്പിൽ വ്യക്താക്കി. സാധാരണക്കാരായ നിരവധി പേരുടെ ജീവനാണ് യുദ്ധത്തിൽ പൊലിഞ്ഞത്. പലർക്കും യുദ്ധത്തിൽ പരിക്കേറ്റു, നൂറ് കണക്കിനാളുകൾക്കാണ് വീട് നഷ്ടപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി […]

International News

ഹെർസൺ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ സേന;6000 ലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് സെലൻസ്‌കി

  • 2nd March 2022
  • 0 Comments

കനത്ത നാശം വിതച്ച് റഷ്യ-യുക്രൈൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നു.ഇതുവരെ ആറായിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി അറിയിച്ചു.ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ ഹര്‍കീവില്‍ 21 ഉം പടിഞ്ഞാറന്‍ നഗരമായ ഷൈറ്റോമിറില്‍ നാലു പേരും ഇന്ന് കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്നുപുലര്‍ച്ച അഞ്ചു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനിടെ തെക്കന്‍ യുക്രൈനിയന്‍ തുറമുഖ നഗരമായ ഖെര്‍സണ്‍ പിടിച്ചെടുത്തുവെന്ന് […]

International News

ഇനി ‘ആപ്പിള്‍’ ഇല്ല; റഷ്യയിലെ വിൽപ്പന നിർത്തി വെച്ച് ആപ്പിൾ

  • 2nd March 2022
  • 0 Comments

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുറഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി’ എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്.കഴിഞ്ഞ ആഴ്ചയോടെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റി അയക്കുന്നത് നിർത്തിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആപ്പ് സ്റ്റേറിൽ നിന്ന് റഷ്യൻ […]

International News

ആക്രമണം ശക്തമാക്കി റഷ്യ;ഇന്ത്യക്കാര്‍ ഉടന്‍ കീവ് വിടണമെന്ന് വിദേശകാര്യമന്ത്രാലയം

  • 1st March 2022
  • 0 Comments

യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ.കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം യുക്രൈനിലെ കീവ് വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചുകിഴക്കന്‍ യുക്രൈനിലെ സൈനിക ക്യാമ്പിന് നേര്‍ക്ക് റഷ്യന്‍ പീരങ്കിപ്പട ആക്രമണം നടത്തി. ഇതില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാര്‍കീവിനും ഇടയിലുള്ള […]

International News

റഷ്യ ശക്തമായി അധിനിവേശം തുടരുന്നു; കീവ് സൈന്യം വളഞ്ഞതായി റിപ്പോർട്ട്

  • 28th February 2022
  • 0 Comments

ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും തളരാതെ അതിശക്തമായി റഷ്യ യുക്രൈന്‍ അധിനിവേശം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ കിട്ടുന്ന വിവരമനുസരിച്ച് തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട് . നഗരം റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. തലസ്ഥാന നഗരമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞത് കൊണ്ട് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയര്‍ അറിയിച്ചു. രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് […]

International News

യുക്രൈൻ യുദ്ധം; റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും ഫേസ്ബുക്കും

  • 27th February 2022
  • 0 Comments

യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല. റഷ്യൻ സർക്കാരിന്റെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. .യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ ഇനി യുക്രൈനിൽ ലഭ്യമാകില്ല. റഷ്യൻ ചാലനുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും അതിനാൽ തന്നെ അവരുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. 2018 വരെയുള്ള രണ്ട് വർഷക്കാലത്ത് റഷ്യ യൂട്യൂബിൽ നിന്ന് മാത്രം സംബാധിച്ചത് 7 മില്യൺ ഡോളറിനും 32 മില്യൺ […]

International News

റഷ്യയിൽ പ്രതിഷേധം;ചർച്ചയായി ഹിറ്റ്‌ലര്‍ പുടിനെ അഭിനന്ദിക്കുന്ന കാർട്ടൂൺ ;ഇത് വെറുമൊരു ചിത്രമല്ല, യാഥാർത്ഥ്യമെന്ന് യുക്രൈൻ

  • 25th February 2022
  • 0 Comments

റഷ്യയുടെ ഉക്രൈന്‍ അധിനവേശത്തിനിടെ ചർച്ചയായി ഉക്രൈന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു മീം.യുക്രൈനെ ആക്രമിച്ച റഷ്യൻ ഭരണാധികാരിയായ വ്ലാദിമിർ പുതിനെ നാസി നേതാവായ അഡോൾഫ് ഹിറ്റ്ലർ തഴുകുന്ന രീതിയിലാണ് ചിത്രം. ‘ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉള്‍പ്പെടുന്ന യാഥാര്‍ത്ഥ്യമാണ്’ എന്ന കുറിപ്പും ഉക്രൈന്‍ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. pic.twitter.com/IaqFbpayqz — Ukraine / Україна (@Ukraine) February 24, 2022 പുതിൻഹിറ്റ്ലറാണ് എന്ന മുദ്രാവാക്യവും പ്ലക്കാർഡുകളുമായി മോസ്‌കോയില്‍ ആയിരങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രക്ഷോഭകാരികളെ […]

International News

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ;രണ്ട് വിമാനങ്ങള്‍ നാളെ പുറപ്പെടും

  • 25th February 2022
  • 0 Comments

യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് രക്ഷാ ദൗത്യത്തിനായി പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. ഇവിടെയെത്താന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 12 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനായി റൊമേനിയന്‍ സര്‍ക്കാരിന്റെ […]

error: Protected Content !!