Local

അഗസ്ത്യ മുഴി റോഡില്‍ എന്‍ ഐ ടി അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യണം; എന്‍.ഐ.ടി ഡയരക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു

  • 11th June 2024
  • 0 Comments

കുന്ദമംഗലം: അഗസ്ത്യ മുഴി റോഡില്‍ എന്‍ ഐ ടി അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍.ഐ.ടി ഡയരക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. പൊതുജനങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് ഈ റോഡ് പിടിച്ചെടുക്കാനുള്ള എന്‍ ഐ റ്റി യുടെ ശ്രമം കുടുതല്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ ജനവിരുദ്ധമായ ഈ തീരുമാനത്തില്‍ നിന്ന് എന്‍ ഐ ടി പിന്‍മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും നിവേദനത്തില്‍ പറയുന്നു. എന്‍ ഐ ടി ഡയറക്ടര്‍ക്ക് പഞ്ചായത്ത് […]

Kerala kerala

പന്തീരാങ്കാവില്‍ ദേശീയ പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു; ആംബുലന്‍സ് അപകടത്തില്‍പെട്ടു

കോഴിക്കോട്: പന്തീരാങ്കാവ് ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രിപെയ്ത കനത്ത മഴയിലാണ് സര്‍വീസ് റോഡ് തകര്‍ന്ന് വീണത്. റോഡ് തകര്‍ന്നതോടെ രാത്രി അതുവഴി പോയ ആംബുലന്‍സും അപകടത്തില്‍പെട്ടു. താഴേക്ക് തൂങ്ങിക്കിടന്ന ആംബുലന്‍സ് ക്രെയിന്‍ എത്തിയാണ് നീക്കിയത്. സംരക്ഷണ ഭിത്തിയിടിഞ്ഞ് സമീപത്തെ വീട്ടിലേക്കാണ് പതിച്ചത്. അതേസമയം, സര്‍വീസ് റോഡുകളുടെ ഭിത്തി നിര്‍മിച്ചത് അശാസ്ത്രീയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിര്‍മാണവേളയില്‍ തന്നെ ഇതിന്റെ അപകടം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും മുഖവിലക്കെടുത്തില്ലെന്നും പരാതിയുണ്ട്.

Local

കാരന്തൂരില്‍ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു; റോഡ് പണി പാതിവഴിയില്‍

കുന്ദമംഗലം: കാരന്തൂര്‍ രാഷ്ട്രപതി റോഡിലെ 19ാം വാര്‍ഡിലെ വെള്ളക്കെട്ട് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. പലഭാഗങ്ങളില്‍ നിന്ന് വരുന്ന വെള്ളം ഈ ഭാഗത്ത് കെട്ടിനില്‍കുകയാണ്. ഇവിടുതെ റോഡ് പണിയാണെങ്കില്‍ പാതിവഴിയില്‍. റോഡരികില്‍ ആവശ്യമായ ഓടയില്ലാത്തതിനാല്‍ താഴ്ന്ന കിടക്കുന്ന ഭാഗത്ത് മഴ വെള്ളം കെട്ടിനില്‍ക്കുകയാണ്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്തു. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം റോഡ് ഉയരുകയും തുടര്‍ന്നുള്ള ഭാഗം താഴ്ന്നുകിടക്കുകയും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതെ വരികയും ചെയ്തതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. […]

National

അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; ചൈനീസ് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി

  • 25th April 2024
  • 0 Comments

അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. ചൈനീസ് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി. ജില്ലയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് താഴ്വരയിലെ ഏക പാത കൂടിയാണിത്. പ്രാഥമിക വിവരം അനുസരിച്ച്, ഹുന്‍ലിക്കും അനിനിക്കും ഇടയിലുള്ള റോയിംഗ് അനിനി ഹൈവേയില്‍ റോഡിന് വ്യാപകമായ തകരാര്‍ സംഭവിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തി.

Local

സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

  • 19th February 2024
  • 0 Comments

ഒളവണ്ണ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ലൈഫ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും മാവത്തുംപടി ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനവും പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പന്തീരങ്കാവില്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ ആണ് ഫിറ്റ്നസ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 117 […]

Local

കോണോട്ട് ഇരിപ്പോട മണ്ണില്‍ – തോട്ടത്തില്‍മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.

  • 31st January 2024
  • 0 Comments

കാരന്തൂര്‍: കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കോണോട്ട്ഇരിപ്പോട മണ്ണില്‍ – തോട്ടത്തില്‍മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എ സരിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ ലിനി അദ്ധ്യക്ഷയായി. ഷമീര്‍ തോട്ടത്തില്‍ , കെ. റിയാസ്, ഷാജി ഗോപിക, ടി. അബൂബക്കര്‍, ജനാര്‍ദ്ദനന്‍, സി. ഷമീര്‍, ടീ.ഷഹീര്‍, ടീ.സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

Local

ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  • 18th January 2024
  • 0 Comments

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ട് ഭാഗവും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് ഉള്ളതിനാല്‍ പേരാമ്പ്രയില്‍ നിന്ന് വടകരയിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, കെ രതീഷ്, […]

Kerala

എൻഐടി വേങ്ങേരിമഠം വെട്ടിക്കടവ് റോഡ് പ്രവൃത്തിക്ക് തുടക്കമായി

എൻഐടി വേങ്ങേരിമഠം വെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഈ റോഡ് ആധുനിക രീതിയിൽ ബിഎംബിസി ചെയ്ത് നന്നാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് പിടിഎ റഹീം എംഎൽഎ മുഖേന അനുവദിച്ച 5.51 കോടി രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി നടത്തുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള ഈ പദ്ധതിയുടെ കരാർ എടുത്തിട്ടുള്ളത് കാരയിൽ കൺസ്ട്രക്ഷൻസാണ്. പിടിഎ റഹീം എംഎൽഎ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ ശീശ സുനിൽകുമാർ, എൻഐടി ഡീൻ […]

Kerala

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്താല്‍ പിഴ: സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന് വി ശിവൻകുട്ടി

  • 28th April 2023
  • 0 Comments

എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്ന നടപടിയിൽ കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന് മന്ത്രി.കേന്ദ്ര നിയമമായതിനാല്‍ ഇളവ് ചെയ്യുന്നതില്‍ പരിമിതി ഉണ്ട്. മെയ് പത്തിന് ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ […]

Kerala

മേൽപ്പാല നിർമാണം ; തേഞ്ഞിപ്പലം മുതൽ പുതുപൊന്നാനി വരെ 20 ഇടങ്ങളിൽ നിർമാണം പുരോഗതിയിൽ

  • 27th April 2023
  • 0 Comments

പൊന്നാനി: കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ പ്രധാന ജംങ്ഷനായ പൊന്നാനി ചമ്രവട്ടം ജംങ്ഷനിൽ മേൽപ്പാല നിർമാണം തുടങ്ങി. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായാണ് മേൽപ്പാലം നിർമിക്കുന്നത്. കുറ്റിപ്പുറം റോഡിലെ പൈലിങ് പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. മേൽപ്പാല നിർമാണം ഗതാഗതത്തെ ബാധിക്കാതിരിക്കാൻ സർവീസ് റോഡിന്റെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. തേഞ്ഞിപ്പലം മുതൽ പുതുപൊന്നാനി വരെ 20 ഇടങ്ങളിലാണ് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്. കാലിക്കറ്റ് സർവകലാശാല, വെട്ടിച്ചിറ, പൊന്നാനി ജംങ്ഷൻ എന്നിവിടങ്ങളിലാണ് മേൽപ്പാലം നിർമിക്കുന്നത്. അടിപ്പാതകളുടെ […]

error: Protected Content !!