kerala Kerala

മലപ്പുറത്ത് ആറുവരിപ്പാതയുടെ ഭാഗം ഇടിഞ്ഞു സര്‍വീസ് റോഡിലേക്ക് വീണു; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. ആറുവരിപ്പാതയുടെ ഒരു ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സര്‍വീസ് റോഡില്‍ വലിയ വിള്ളലുകളുണ്ട്. രണ്ട് കാറുകള്‍ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകള്‍ക്ക് മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും ഉള്‍പ്പെടെ പതിച്ചു. ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിര്‍മാണം നടക്കുന്ന സമയത്ത് തന്നെ പാളിച്ചകള്‍ […]

Local

കുറുങ്ങോട്ടുമ്മല്‍ ഉള്ളാട്ട് തരുപ്പയില്‍ റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കുറുങ്ങോട്ടുമ്മല്‍ ഉള്ളാട്ട് തരുപ്പയില്‍ റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയ 1.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രേമദാസന്‍, ആരോഗ്യ […]

kerala Kerala

കിഫ്ബി റോഡുകളില്‍ ടോള്‍ ഉറപ്പായി; തീരുമാനത്തിലുറച്ച് എല്‍ഡിഎഫ്

  • 21st February 2025
  • 0 Comments

തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാനുള്ള തീരുമാനത്തിലുറച്ച് എല്‍ഡിഎഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭിച്ചു. ജനങ്ങള്‍ക്ക് ദോഷം ഉണ്ടാകാത്ത രീതിയില്‍ കിഫ്ബി പദ്ധതികളില്‍ നിന്ന് വരുമാനം ഉണ്ടാക്കണം. വന്‍കിട പദ്ധതികള്‍ വഴി പണം കണ്ടെത്തണം. കിഫ്ബിയെ സംരക്ഷിക്കാന്‍ നടപടികള്‍ വേണം. എലപ്പുള്ളിയിലെ ബ്രുവറി പ്രദേശത്തെ ജലത്തിന്റെ വിനിയോഗത്തെയും കൃഷിയെയും ബാധിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് എല്‍ഡിഎഫ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

Kerala kerala

റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു; ഉറക്കം എന്ന വില്ലന്‍; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

  • 16th December 2024
  • 0 Comments

പത്തനംതിട്ട: റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇതിലേറെയും ഉറക്കമാണ് വില്ലനാകുന്നത്. ഡ്രൈവിങിനിടെയുള്ള ഉറക്കം ജീവനെടുക്കുന്ന വാര്‍ത്തകള്‍ തുടരുകയാണ്. ഈ വേളയില്‍ ഡ്രൈവിങിനിടയിലുള്ള ഉറക്കം വില്ലനാകുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്. കുറിപ്പ് പൂര്‍ണരൂപത്തില്‍ പത്തനം തിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് നാലു പേര്‍ക്ക്. എയര്‍പോര്‍ട്ടില്‍ നിന്നും ബന്ധുക്കളെയും വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡ് […]

Local

കളന്‍തോട് പാലക്കടവത്ത് റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

  • 8th December 2024
  • 0 Comments

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കളന്‍തോട് പാലക്കടവത്ത് റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5.12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്ത് നവീകരിച്ചത്.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ അബ്ദുല്‍ ഹക്കീം മാസ്റ്റര്‍, പി പ്രവീണ്‍, ഡോ. പി.ടി സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു.

kerala Kerala Local

താമരശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം; വ്യാഴാഴ്ച വരെ തുടരും

  • 28th October 2024
  • 0 Comments

കോഴിക്കോട്: താമരശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തിലും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ 6, 7, 8 വളവുകളില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയായിരുന്നു […]

Kerala kerala Local

ആനപ്പാറ കുറുക്കന്‍കുന്നുമ്മല്‍, പാലവയല്‍ കണ്ണടപ്പ് വയല്‍ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  • 29th September 2024
  • 0 Comments

കുന്ദമംഗലം എട്ടാം വാര്‍ഡില്‍ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി പൂര്‍ത്തീകരിച്ച ആനപ്പാറ കുറുക്കന്‍കുന്നുമ്മല്‍, പാലവയല്‍ കണ്ണടപ്പ് വയല്‍വയല്‍ റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ നജീബ് പാലക്കല്‍, ഒ സലീം ചന്ദ്രന്‍, മേപ്പറ്മ്മല്‍ അഷ്റഫ്, അച്ചായി അഷ്റഫ്, പാലവയല്‍ സുബ്രമണ്ണ്യന്‍, കെ കെ സുധീര്‍, കെ കെ ഫൈസല്‍, കെ കെ ചന്ദ്രന്‍, സുജ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Kerala kerala

ബൈക്കിടിച്ച് റോഡില്‍ വീണ യുവാവിന് മേല്‍ ആംബുലന്‍സ് കയറിയിറങ്ങി; 23 കാരന്‍ മരിച്ചു

  • 21st July 2024
  • 0 Comments

തിരുവനന്തപുരം: ബൈക്കിടിച്ച് റോഡില്‍ വീണ യുവാവിന് മേല്‍ ആംബുലന്‍സ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തുവാണ് (23) മരിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡില്‍ വീഴുകയായിരുന്നു. തൊട്ട് പിന്നാലെ വന്ന ആംബുലന്‍സ് അനന്തുവിന് മേല്‍ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. ആംബുലന്‍സും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala kerala

ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ സഹായം

  • 17th July 2024
  • 0 Comments

ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് ( എന്‍എച്ച് 544), കൊല്ലം ചെങ്കോട്ട (എന്‍എച്ച് 744) എന്നീ പാത നിര്‍മാണത്തിനാണ് സംസ്ഥാന പങ്കാളിത്തത്തില്‍ തീരുമാനമായത്. രണ്ടു പാതകളുടെ നിര്‍മാണത്തിനും ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. രണ്ടു പാത നിര്‍മാണങ്ങള്‍ക്കുമായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. 44.7 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം […]

Local

റോഡ് നവീകരിച്ചു; ഇടവലത്ത് പട്ടേരി റോഡ് എം .കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു

  • 24th June 2024
  • 0 Comments

കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ എം .കെ രാഘവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 300000 ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത ഇടവലത്ത് പട്ടേരി റോഡ് എം .കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുംതാസ് ഹമീദ്, മൊയ്തു പീടികകണ്ടി, എംകെ അജീഷ്, എന്‍ . പി .ഹമീദ് മാസ്റ്റര്‍, എ. കെ. ഇബ്രാഹിം, ശരീഫ് മലയമ്മ, മുനീര്‍ ഇടവലത്ത്. […]

error: Protected Content !!