റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു; ഉറക്കം എന്ന വില്ലന്‍; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇതിലേറെയും ഉറക്കമാണ് വില്ലനാകുന്നത്. ഡ്രൈവിങിനിടെയുള്ള ഉറക്കം ജീവനെടുക്കുന്ന വാര്‍ത്തകള്‍ തുടരുകയാണ്. ഈ വേളയില്‍ ഡ്രൈവിങിനിടയിലുള്ള ഉറക്കം വില്ലനാകുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്. കുറിപ്പ് പൂര്‍ണരൂപത്തില്‍ പത്തനം തിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് നാലു പേര്‍ക്ക്. എയര്‍പോര്‍ട്ടില്‍ നിന്നും ബന്ധുക്കളെയും വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡ് […]