ജനം വിധിച്ചു! തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസ്, തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്
ജനം ഉറ്റു നോക്കിയ തൃക്കാക്കര തിരഞ്ഞെടുപ്പ് വിധിയില്‍ ഉമ തോമസിന് കൂറ്റന്‍ വിജയം. 25015 വോട്ടുകളുടെ ലീഡിലാണ് ഉമാ തോമസിന്റെ വിജയം കുറിച്ചത്. സെഞ്ച്വറി തികയ്ക്കാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് 72767 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ടുകളും നേടി. ആദ്യ റൗണ്ട് മുതല്‍ത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് ഉമാ തോമസിന് […]









