ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ മികച്ച വിജയം നേടി പെരിങ്ങൊളം സ്വദേശി

0
333

കോഴിക്കോട് : ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയിൽ 991 റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് പെരിങ്ങൊളം സ്വദേശി ശരത്കൃഷ്ണൻ .

പെരിങ്ങൊളം മുടന്തലായയിൽ സ്വദേശി ശിശിരം നിവാസിൽ ശശീധരൻ്റെയും, രഞ്ജന യുടെയും മകനാണ് എസ്.ആർ ശരത്കൃഷ്ണൻ.

ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. 710മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശി എസ്. അയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്.

അഖിലേന്ത്യാ തലത്തില്‍ ആദ്യ 50ല്‍ അയ്ഷയ്ക്ക് പുറമേ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍കൂടിയുണ്ട്. 22ാം റാങ്ക് നേടിയ ലുലു എ. 25ാം റാങ്ക് നേടിയ സനിഷ് അഹമ്മദ്, 50ാം റാങ്ക് നേടിയ ഫിലെമോന്‍ കുര്യാക്കോസ് എന്നിവരാണ് ആദ്യ 50 റാങ്കില്‍ പെട്ട മൂന്ന് പേര്‍.

LEAVE A REPLY

Please enter your comment!
Please enter your name here