News

കുന്ദമംഗലത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് രാഹുൽഗാന്ധി

കോഴിക്കോട് : ദുരിത ബാധിതരെ കാണാനെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സന്നദ്ധ പ്രവർത്തതിനായി മുന്നിട്ടിറങ്ങിയ കുന്ദമംഗലം കോൺഗ്രസ് പ്രവർത്തകരെ വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകും വഴിയാണ് സുരക്ഷാ അകമ്പടിയോടെ എത്തിയ വാഹനം നിർത്തി അഭിവാദ്യം ചെയ്തത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ,അഡ്വ.ഷമീർ കുന്ദമംഗലം,ഷാജി മുപ്രമ്മൽ എന്നിവർക്കൊപ്പം നിരവധി പ്രവർത്തകർ അദ്ദേഹത്തെ കാണാനായി നേരത്തെ വഴിയോരത്തായി എത്തിയിരുന്നു. തുടർന്നാണ് വാഹനം നിർത്തി രാഹുൽ […]

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണം : ബി ജെ പി

തിരുവനന്തപുരം: കേരളം മഹാ പ്രളയത്തെ നേരിടുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് വ്യാപകമായ കുപ്രചരണം നടത്തുന്ന വേളയിൽ നിലപാടുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന് ബി.ജെ.പിയുടെ ആഹ്വാനം. എന്നാൽ രക്ഷാപ്രവർത്തനത്തിന് തയ്യാറാവുന്ന ആളുകളുടെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് കൂട്ടി ചേർത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബി.ജെ.പി പറയില്ലെന്ന് എം.ടി രമേശ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ആരായാലും അവർ […]

Kerala

മാതൃകയായി മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: വെള്ളപൊക്ക ദുരിതം അനുഭവിക്കുന്ന ഒളവണ്ണ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ ‘രണദീപം ‘എന്ന യാനത്തിന് നല്‍കിയ ഇന്ധനം രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ബാക്കി വന്നത് ഫിഷറീസ് വകുപ്പിന് തിരിച്ച് നല്‍കി മത്സ്യത്തൊഴിലാളികള്‍ പ്രശംസ നേടി. തിരിച്ച് ഏല്‍പ്പിച്ച ഇന്ധനം വകുപ്പിനുവേണ്ടി ജൂനിയര്‍ സൂപ്രണ്ട് പ്രദീപന്‍.എം.പി, ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പ്രഭാകരന്‍.കെ, ജയപ്രകാശ്.ഇ.കെ, അജിത്ത്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി മത്സ്യഫെഡ് ബങ്കില്‍ ഏല്‍പ്പിച്ചു. ഒളവണ്ണ പ്രദേശത്ത് നിന്ന് 150 പേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനും […]

Kerala

ഗൾഫിൽ നിന്നും വീട്ടിലെത്തും മുൻപ് സഹായ ഹസ്തവുമായി ദുരിത ബാധിതർക്കൊപ്പം ഇർഷാദും സുഹൃത്തുക്കളും

കോഴിക്കോട് : പ്രളയദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി കൊടിയത്തൂർ സ്വദേശി ഇർഷാദും സുഹൃത്തുക്കളും. ഖത്തറിൽ നിന്നും നാട്ടിലെത്തി വീട്ടിലെത്തും മുൻപ് ഒരുപറ്റം ചെറുപ്പക്കാർ ദുരിതബാധിതർക്കൊപ്പം ചേർന്നു. നാടിന്റെ അവസ്ഥ കണ്ട് ഗള്‍ഫില്‍ നിന്നും ശേഖരിച്ച് കൊണ്ടുവന്ന വസ്ത്രങ്ങളും ആവിശ്യ സാധനങ്ങളും മറ്റും ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഏൽപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ നവീൻ നെല്ലൂളിയെ ഇർഷാദ് അറിയിക്കുകയായിരുന്നു തുടർന്ന് ഉദ്യോഗസ്ഥൻ കോഴിക്കോട് ജില്ല പോലീസും, കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റിയും സംയുക്തമായി നടത്തുന്ന പ്രളയ ബാധിതർക്കായി […]

Kerala

തന്റെ സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ആരു പറഞ്ഞു കേരളത്തിന് കൈത്തങ്ങാവാൻ ആളുകളില്ലെന്ന്. ഒരു ജനതമുഴുവൻ ദുരിത ബാധിതർക്ക് ഒപ്പം ഉണ്ടെന്ന് വിളിച്ചോതുന്ന വാർത്തകളാണ് നവ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. പെരുന്നാളിനായി വിൽക്കാൻ എത്തിച്ച വസ്ത്രം പ്രളയ ബാധിതർക്കായി നൽകി പെരുന്നാൾ ആഘോഷിച്ച നൗഷാദുമാരുടെ കേരളം. ഇതോടൊപ്പംതന്നെ മാതൃകയുമായി മാറുകയാണ് മറ്റൊരു യുവാവ്. പണമില്ലാത്തതിനാൽ തന്റെ ഇരുചക്ര വാഹനം വിറ്റ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി നൽകാൻ തീരുമാനിച്ച ആദി ബാലസുധ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദി ഈ വിവരം പങ്കു വെച്ചത്. മാത്രമല്ല ചിത്രകാരൻ കൂടിയായ […]

Kerala

സുനാമിബാധിതര്‍ക്കുള്ള പട്ടയം നല്‍കും; നടപടികള്‍ അന്തിമ ഘട്ടത്തില്‍

കോഴിക്കോട് : പട്ടയമോ രേഖകളോ ഇല്ലാതെ ജീവിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. സുനാമി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു. ജില്ലയില്‍ ആകെ 211 വീടുകളാണ് സുനാമി ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്‍ വില്ലേജില്‍ 53 വീടുകള്‍ക്കും, കൊയിലാണ്ടി താലൂക്കിലെ തിക്കോടി വില്ലേജില്‍ 20, ചേമഞ്ചേരി വില്ലേജില്‍ […]

error: Protected Content !!