Kerala Local

റേഷന്‍ വ്യാപാരികളുടെ യോഗം ഇന്ന്

  • 3rd September 2019
  • 0 Comments

താമരശ്ശേരി താലൂക്കിലെ റേഷന്‍ വ്യാപാരികളുടെ ഒരു അടിയന്തിര യോഗം ചൊവ്വാഴ്ച (03.09.2019) താമരശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്തെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. താലൂക്കിലെ എല്ലാ റേഷന്‍ വ്യാപാരികളും യോഗത്തില്‍ കൃത്യസമയത്ത് തന്നെ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Local

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30ന് ശേഷം റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് പുറമെ കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം എന്നാണ് നിര്‍ദേശം. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് യഥാര്‍ത്ഥ അവകാശിയ്ക്ക് തന്നെയാണെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം. സംസ്ഥാനത്ത് 99 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളും 85 ശതമാനം അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആധാര്‍ ലിങ്ക് ചെയ്യാന്‍ റേഷന്‍ കടകളുമായാണ് ബന്ധപ്പെടേണ്ടത്. റേഷന്‍ കടയിലെ […]

Local

അറിയിപ്പുകള്‍

റേഷന്‍കാര്‍ഡ് വിതരണം 31  വരെ ഉണ്ടാവില്ലകോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കല്‍,  റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയവ  ഇന്ന് (ജൂലൈ 23) മുതല്‍ 31  വരെ ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.          പരാതി പരിഹാര അദാലത്ത്കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവരും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുമായ കാര്‍ഡുടമകള്‍ക്കായി ജൂലൈ 27, […]

Local

റേഷന്‍ വിതരണം

ജൂലൈ മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും  5 കിലോഗ്രാം ഗോതമ്പും 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും, മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) […]

Local

റെയ്ഡ്; പെരുവയലില്‍ അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

പെരുവയല്‍: അനര്‍ഹമായി കൈവശംവെച്ച റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി പെരുവയല്‍ പഞ്ചായത്തിലെ പരിയങ്ങാട്, കുറ്റിക്കടവ് ഭാഗങ്ങളിലെ വീടുകളില്‍ റെയ്ഡ് നടത്തി. അനര്‍ഹമായി കൈവശം വെച്ച 14 മുന്‍ഗണനാവിഭാഗം റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു. ഇരുനിലവീട്, ബഹുനില കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സദാശിവന്‍, പി. ഷിജേഷ്, ജീവനക്കാരനായ പി.കെ. മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ വിപണിവില ഈടാക്കുന്നതിനുള്ള […]

error: Protected Content !!