ടി.ആർ.പി റേറ്റിംഗിലെ തട്ടിപ്പ് : ചാനലുകളുടെ പ്രതിവാര റേറ്റിംഗ് താത്കാലികമായി നിർത്തിവെച്ചു
ടി.ആർ.പി റേറ്റിംഗില്‍ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ (ബി.എ.ആർ.സി- ബാർക്) റേറ്റിംഗ് താത്കാലികമായി നിർത്തിവെച്ചു. തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഫാസ്റ്റ് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാ ഭാഷാചാനലുകളുടെയും ടിആർപി റേറ്റിംഗ് 12 ആഴ്ച വരെ നിർത്തിവെയ്ക്കാനാണ് ബാർക് വ്യാഴാഴ്ച തീരുമാനിച്ചത്. പരിശോധന സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയതിന് ശേഷം പ്രസിദ്ധീകരണം പുനരാരംഭിക്കും. കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലായ […]

