ടി.ആർ.പി റേറ്റിംഗിലെ തട്ടിപ്പ് : ചാനലുകളുടെ പ്രതിവാര റേറ്റിംഗ് താത്കാലികമായി നിർത്തിവെച്ചു

0
79

ടി.ആർ.പി റേറ്റിംഗില്‍ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസേർച്ച്​ കൗൺസിൽ (ബി.എ.ആർ.സി- ബാർക്) റേറ്റിം​ഗ് താത്കാലികമായി നിർത്തിവെച്ചു.

തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഫാസ്​റ്റ്​ മറാത്തി, ബോക്​സ്​ സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. എല്ലാ ഭാഷാചാനലുകളുടെയും ടിആർപി റേറ്റിം​ഗ് 12 ആഴ്ച വരെ നിർത്തിവെയ്ക്കാനാണ് ബാർക് വ്യാഴാഴ്ച തീരുമാനിച്ചത്. പരിശോധന സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയതിന് ശേഷം പ്രസിദ്ധീകരണം പുനരാരംഭിക്കും.

കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലായ റിപ്പബ്ലിക്​ ടി.വി ഉടമക്ക്​ സമൻസ്​ അയക്കുകയും ചെയ്തു. ഇന്ത്യയിടെ ടി.വി ചാനലുകൾക്ക്​ റേറ്റിംഗ് നൽകുന്നത്​ ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസർച്ച്​ കൗൺസിൽ (ബി.എ.ആർ.സി-ബാർക്) ആണ്.

ഇതിൽ റിപ്പബ്ലിക് ​ ടി.വി കള്ളത്തരം കാണിക്കുന്നുണ്ടെന്ന സൂചനകൾ നേരത്തെ പുറത്ത്​ വന്നിരുന്നു. ബാർകിന്​ വേണ്ടി​ റേറ്റിംഗ്​ ബോക്​സുകൾ ഇൻസ്​റ്റാൾ ചെയ്യുന്നത്​ ഹൻസ റിസേർച്ച്​ എന്ന കമ്പനിയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here