National

അശ്ലീല വീഡിയോ കണ്ടതിനുശേഷം സഹോദരിയെ ബലാത്സംഗം ചെയ്തു; ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 19 കാരന്‍ അറസ്റ്റില്‍

  • 6th February 2024
  • 0 Comments

കാസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ അശ്ലീല വീഡിയോ കണ്ടതിനുശേഷം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി മൂന്നിന് രാത്രി സഞ്ജു മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.

Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കേസില്‍ 18 പ്രതികള്‍

  • 4th February 2024
  • 0 Comments

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി. കേസില്‍ 18 പ്രതികളെന്ന് സംശയം. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ കുട്ടിയുമായി സൗഹൃദത്തിലായത്. സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചു തുടര്‍ന്ന് വാര്‍ഡ് മെമ്പറും കൗണ്‍സിലറും ഇടപെട്ടു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു തുടര്‍ന്നാണ് വിവരം അറിയുന്നത്. കേസില്‍ 18 പ്രതികള്‍ ഉണ്ട് അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് പരാതി പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടി. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Kerala

പൂപ്പാറയില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും

  • 30th January 2024
  • 0 Comments

ഇടുക്കി: പൂപ്പാറയില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ. പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ തിരുനെല്‍വേലി വലവൂര്‍ സ്വദേശി എസ് സുഗന്ദ് (20), ബോഡി ധര്‍മപ്പട്ടി സ്വദേശി എം ശിവകുമര്‍ (21) , എസ്ററ്റ് പൂപ്പാറ കോളനി സ്വദേശി പി സാമുവല്‍ (ശ്യാം 21) എന്നിവര്‍ക്കെതിരെയാണ് ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി എ സിറാജുദീന്‍ ശിക്ഷ […]

National

പതിമൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു

  • 30th January 2024
  • 0 Comments

ജയ്പൂര്‍: ജയ്പൂരില്‍ പതിമൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. ജയ്പൂരിലെ കര്‍ണി വിഹാര്‍ ഏരിയയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ 21 കാരന്‍. പ്രതി ഇരയുടെ വീട്ടില്‍ ഇടക്കിടക്ക് വരാറുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. ജനുവരി 25 ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നീട് ഓട്ടോയില്‍ കയറ്റി ബസ് സ്റ്റാന്റിലെത്തുകയും അവിടെ നിന്ന് പെണ്‍കുട്ടിയുടെ സ്വന്തം ഗ്രാമമായ മധ്യപ്രദേശിലേക്ക് അയാള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തന്നോടൊപ്പം […]

Local

14 കാരിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചു; 24 കാരന്‍ പിടിയില്‍

  • 29th January 2024
  • 0 Comments

കുന്ദമംഗലം: 14 കാരിയെ കുന്ദമംഗലം സ്റ്റാന്‍ഡില്‍ നിന്നും കൂട്ടി കൊണ്ട് പോയി മുക്കത്തെ വീട്ടില്‍ വച്ചു പീഡിപ്പിച്ചു. പ്രതി പിടിയില്‍. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ നൗഷാദിന്റെ മകന്‍ അജ്മല്‍ ടി കെ (24) ആണ് പിടിയിലായത്. കുന്ദമംഗലം സി ഐ ശ്രീകുമാര്‍, എസ് ഐ അനീഷ്, എസ് ഐ അഭിലാഷ്, എസ് ഐ സുരേഷന്‍, സിപിഒ വിശേബ്, സിപിഒ സജിത്, സിപിഒ രജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Local

16 കാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

  • 28th January 2024
  • 0 Comments

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അൻവർ സാദത്തിനെ (45) താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഈങ്ങാപ്പുഴയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയനാട് സ്വദേശിയായ പെൺകുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോൾ 16 വയസ്സായ പെൺകുട്ടി കൗൺസിലിങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്.

Kerala

ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ്

  • 24th January 2024
  • 0 Comments

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായെന്ന് പരാതി. 14കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടി ചികിത്സ തേടിയ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 14കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Kerala

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21 കാരന്‍ പിടിയില്‍;

  • 19th January 2024
  • 0 Comments

കല്‍പ്പറ്റ: വയനാട്ടില്‍ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. 21കാരനായ മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി വയനാട് മെഡിക്കല്‍ കോളജിലെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവണ്ണന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്. ആശുപത്രിയില്‍ വച്ച് മണിവണ്ണന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ […]

Kerala

അശ്ലീല ചിത്രങ്ങള്‍ കാണിച്ചു; 13 കാരനെതിരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍

  • 19th January 2024
  • 0 Comments

തിരുവനന്തപുരം: കാട്ടാക്കടയില്‍ 13 കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റിലായി. വട്ടിയൂര്‍ക്കാവ് കുലശേഖരത്ത് താമാസക്കാരനായ പൂവച്ചല്‍ കുറകോണം ആലയില്‍ പൊന്തകോസ്ത് പള്ളി പാസറ്റര്‍ രവീന്ദ്രനാഥ് (50) ആണ് അറസ്റ്റിലായത്. വഴിയില്‍ വെച്ച് പരിചയപ്പെട്ട പാസ്റ്റര്‍ ടാബില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ രാവീന്ദ്രനാഥ് 13 കാരനെ പരിചയപ്പെട്ടു. യാത്രക്കിടെ തന്റെ ടാബ് ശരിയാക്കി താരമോ എന്ന് കുട്ടിയോട് ചോദിച്ചു. ശ്രമിക്കാമെന്ന് പറഞ്ഞ് ടാബ് തുറന്ന കുട്ടിയോട് […]

National

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതം

  • 12th January 2024
  • 0 Comments

കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേ ഒരു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നതെന്നാണ് വിവരം. ഹോസ്റ്റല്‍ രേഖകളുടെ പരിശോധനയില്‍ നിന്ന് പെണ്‍കുട്ടി സ്ഥിരമായി തിരിച്ചുവരാറില്ലെന്നും ബന്ധുവിനെ കാണാനെന്ന വ്യാജേന പുറത്തുപോകാറുണ്ടെന്നും പൊലീസ് കണ്ടെത്തി. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. […]

error: Protected Content !!