National

15കാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍; പ്രതി ഒളിവില്‍; അന്വേഷണം

ലഖ്‌നൗ: 15കാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍. ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയിലെ കോഖ്‌റാജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡി.കെ മിശ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഏപ്രിലില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കിള്‍ ഓഫീസര്‍ സിരാതു അവ്‌ദേശ് കുമാര്‍ വിശ്വകര്‍മ പറഞ്ഞു.

National

13കാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി; പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍

അമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്‌കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും […]

Kerala kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

  • 24th April 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മുരുക്കുംപുഴ ഇടവിളാകം സ്വദേശി നാസര്‍ (55) ആണ് അറസ്റ്റിലായത്. ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 15 നായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മംഗലപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട് പറഞ്ഞു.

kerala Kerala Local

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവ്

  • 24th April 2024
  • 0 Comments

കോഴിക്കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ് നാലുവര്‍ഷം കഠിന തടവ് കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 20,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇതുവഴി കാറില്‍ വന്ന പ്രതി വണ്ടി നിര്‍ത്തി […]

National

ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

  • 24th April 2024
  • 0 Comments

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ മസൂരിയില്‍ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നേരം ഇരുട്ടിത്തുടങ്ങിയിട്ടും മകള്‍ വീട്ടില്‍ വരാഞ്ഞപ്പോള്‍ മാതാപിതാക്കള്‍ എല്ലായിടത്തും അന്വേഷിച്ചു. സമീപ പ്രദേശത്തെ വീടുകളിലും മറ്റും നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് വീടിന് സമീപത്തെ അഴുക്കുചാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കഷ്ണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു […]

Kerala kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

  • 9th April 2024
  • 0 Comments

കിളിമാനൂര്‍ : തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. മേലേ വെട്ടൂര്‍ സ്വദേശി ഹുസൈന്‍ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈന്‍ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. താന്‍ പുറത്തുണ്ടെന്നും കാണമെന്നും […]

National

14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍

  • 8th April 2024
  • 0 Comments

മംഗളൂരു: കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ […]

Kerala kerala

പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് പിടിയില്‍

  • 3rd April 2024
  • 0 Comments

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവ് പിടിയില്‍. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ […]

kerala Kerala

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവം; യുവാവ് പിടിയില്‍; പീഡനം സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷം

  • 1st April 2024
  • 0 Comments

ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് കൊക്കയാര്‍ വെംബ്ലി വടക്കേമല തുണ്ടിയില്‍ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വിഡിയോകള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചതോടെയാണ് […]

Kerala kerala

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു; യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്‌ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; യുവാവ് അറസ്റ്റില്‍

  • 26th March 2024
  • 0 Comments

അടിമാലി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് കസ്റ്റഡിയില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചതായാണ് പരാതി. ബിബിന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. […]

error: Protected Content !!