വിദ്യാർഥിനിയുമായി അധ്യാപികയ്ക്ക് പ്രണയം;വിവാഹിതരായത് ലിംഗമാറ്റം നടത്തി പുരുഷനായി
സ്വന്തം വിദ്യാർത്ഥിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്കൂൾ അധ്യാപിക.രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം.രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ഭരത്പൂരിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ മീര തന്റെ വിദ്യാർഥിനിയായ കൽപ്പന ഫൗസ്ദാറുമായി പ്രണയത്തിലാവുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായതിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.കബഡി താരമാണ് കൽപന, ദേശീയ തലത്തിൽ മൂന്ന് തവണ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ വച്ചുള്ള സംസാരങ്ങൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ശേഷം മീര മുൻകൈ എടുത്ത് ലിംഗമാറ്റം നടത്താൻ തീരുമാനിച്ചു. ഇതിനായി […]