Kerala kerala

‘അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് പരിശോധന നടത്തും’; മന്ത്രി കെ രാജന്‍

കൊച്ചി: സംസ്ഥാനത്ത് അതിഥിതൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കൊടകരയില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇടപെടുമെന്ന് ഉറപ്പ് നല്‍കിയത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് കാര്യങ്ങള്‍ നീക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. തൃശൂര്‍ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികള്‍ കുടുങ്ങിയത്. രാവിലെ ആറുമണിയോടെയായിരുന്നു […]

kerala Kerala kerala politics

മുണ്ടക്കൈ ദുരന്തം; കേന്ദ്രത്തിന്റെ മനുഷ്യത്വരഹിതമായ നിലപാട് പ്രതിസന്ധി ഉണ്ടാക്കുന്നു; മന്ത്രി കെ.രാജന്‍

  • 15th February 2025
  • 0 Comments

തൃശൂര്‍: മുണ്ടക്കൈ ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാട് എടുത്ത കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ.രാജന്‍. ആദ്യം തന്നെ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്, ആ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെടുന്നത് ഉപാധികള്‍ ഇല്ലാത്ത ധനസഹായമാണ്. എന്നാല്‍ അതിനുപകരം ലോണ്‍ തരാമെന്ന് പറയുക മാത്രമല്ല , അതിന് ഇറക്കിയിരിക്കുന്ന നിബന്ധനകള്‍ നമ്മെ പേടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ ഒരു വാക്ക് പോലും മുണ്ടക്കൈയെ പറ്റി പരാമര്‍ശിച്ചിട്ടില്ല. 45 ദിവസത്തിനകം 520 കോടി […]

Entertainment Kerala

വാർദ്ധക്യത്തിലും കർമ്മനിരതനായി തിരുവമ്പാടിക്കാരുടെ സ്വന്തം രാജേട്ടൻ

എം.സിബ്ഗത്തുള്ള പ്രായം തളർത്താത്ത മനക്കരുത്തുമായി 76 ആം വയസ്സിലും കർമ്മനിരതനാണ് തിരുവമ്പാടിക്കാരുടെ സ്വന്തം രാജേട്ടൻ. നീണ്ട 76 വർഷം താൻ താണ്ടിയ ജീവിതവഴികൾ ഒരിക്കൽ കൂടി അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് രാജൻ. കഷ്ടപ്പാടിന്റെ മുൾമുനയിൽ നിൽക്കുമ്പോഴും തന്റെ ജീവിതം പടുത്തുയർത്താനായി ചെറുപ്പത്തിലേ വിദ്യാഭ്യാസത്തിന് വിടനൽകി ടൈലറിംഗിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു എറണാകുളം ഉദയൻപേരൂർ സ്വദേശിയായ രാജൻ. ഏഴാം ക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് മുഴുവൻ സമയവും ടൈലറിംഗിനാണ് പ്രാധാന്യം നൽകിയത്. ലിബർട്ടി, സ്ലാക്ക് തുടങ്ങി പഴമയുടെ കട്ടിങ് സ്റ്റൈലിൽ നിന്നും പുതുമയുടെ […]

Local

നിര്യാതനായി

കുന്ദമംഗലം: തൊണ്ടയാട്  നെല്ലൂളി വീട്ടിൽ താമസിക്കും കുറ്റിക്കാട്ടൂർ, പൈങ്ങോട്ടുപുറം എടമച്ചിൽ രാജൻ (47) നിര്യാതനായി.ഭാര്യ: അനിത  (ആയുർവേദം ,ഡി എം ഒ ഓഫീസ്, സിവിൽ സ്റ്റേഷൻ) ( പിതാവ് :പരേതനായ ദാമോദരൻ നായർ, മാതാവ്: ജാനകി അമ്മ, മകൻ: അഭിരാം (വിദ്യാർത്ഥി,കോവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  ) സഹോദരങ്ങൾ: ബാലകൃഷ്ണൻ, പൊന്നു ദാസൻ, ബേബി, ലീല, വസന്ത, ലളിത, ബിന്ദു.സംസ്ക്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് പൈങ്ങോട്ടുപുറം എടമച്ചിൽ കുടുംബശ്മശാനം.

error: Protected Content !!