Kerala kerala

എന്‍.എന്‍ കൃഷ്ണദാസ് കാണിച്ചത് സി.പി.എം നേതൃത്വത്തിന്റെ സംസ്‌കാരം; രാഹുല്‍ മാങ്കൂട്ടത്തില്‍

  • 26th October 2024
  • 0 Comments

പാലക്കാട്: ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സി.പി.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസിനെ രൂക്ഷമായി പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എന്‍.എന്‍ കൃഷ്ണദാസ് കാണിച്ചത് സി.പി.എം നേതൃത്വത്തിന്റെ സംസ്‌കാരമെന്ന് രാഹുല്‍ പ്രതികരിച്ചു. കൃഷ്ണദാസിന്റെ പ്രതികരണം ജനാധിപത്യ വിരുദ്ധമെന്ന് ഷാഫി പറമ്പില്‍ എം.പിയും പ്രതികരിച്ചു. ഷാനിബ് ആര്‍ക്കൊപ്പം കൂടിയാലും ബി.ജെ.പിക്ക് സഹായമാകുമെന്നും ഷാഫി ചൂണ്ടിക്കാട്ടി. ‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികള്‍’ എന്ന വാക്ക് തുടര്‍ച്ചയായി പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോഴും ആ […]

Kerala kerala

എന്റെ സഹോദരിയെ ഞാന്‍ വയനാടിനെ ഏല്‍പ്പിക്കുകയാണ്; വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

  • 23rd October 2024
  • 0 Comments

കല്‍പറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനുണ്ടാകും. വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുല്‍. വയനാട്ടിലെ എം.പി സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്റെ സഹോദരിയെ ഞാന്‍ വയനാടിനെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ഓരോരുത്തരെയും സ്വന്തം […]

kerala Kerala

പി സരിന്‍ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെ; രാഹുല്‍ മാങ്കൂട്ടത്തില്‍

  • 16th October 2024
  • 0 Comments

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ട് നടക്കുന്ന ഡോ പി സരിന്റെ തുറന്ന് പറച്ചിലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍. പി സരിന്‍ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സരിന്‍ എത്രകാലമായി പൊതുപ്രവര്‍ത്തനം നടത്തുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ പ്രത്യശാസ്ത്ര ക്ലാരിറ്റി നിങ്ങള്‍ക്ക് നന്നായി അറിയില്ലേ? നിങ്ങള്‍ എത്ര ശ്രമിച്ചാലും നിങ്ങളുടെയും എന്റെയും സമയം പോകും എന്നേയുള്ളൂ രാഹുല്‍ പറഞ്ഞു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം വിദ്യാഭ്യാസത്തെ വിട്ടുവീഴ്ച ചെയ്യുന്നതും ത്യാഗമാണ് സരിന്‍ […]

GLOBAL International

അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്

  • 8th September 2024
  • 0 Comments

ഡാലസ്: അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്. പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അര്‍ഥവത്തായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ഏര്‍പ്പെടാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി. ഡാലസിലെ […]

National

സഖ്യ ചര്‍ച്ചകള്‍ സജീവമാകുന്നു; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ഇന്ന് കശ്മീരില്‍

  • 21st August 2024
  • 0 Comments

ശ്രീനഗര്‍: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സഖ്യ ചര്‍ച്ചകള്‍ക്കായാണ് നേതാക്കള്‍ എത്തുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമോ എന്നതാണ് ഏറ്റവും നിര്‍ണായകം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യമായാണ് മത്സരിച്ചിരുന്നത്. ഇന്ന് പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും. നാളെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായുള്ള ചര്‍ച്ച. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കാണ് നേതാക്കള്‍ എത്തുന്നതെന്ന് […]

Kerala kerala

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും; ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

  • 1st August 2024
  • 0 Comments

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതേസമയം വയനാട്ടില്‍ രക്ഷാദൗത്യം തുടരുകയാണ്. . മരണസംഖ്യ ഉയര്‍ന്നേക്കും. 282 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 195 പേര്‍ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

National

ബജറ്റ് വിവേചനപരം; പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധവുമായി ഇന്‍ഡ്യാ മുന്നണി

  • 24th July 2024
  • 0 Comments

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധവുമായി ഇന്‍ഡ്യാ മുന്നണി. ബജറ്റില്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിച്ചുവെന്ന് വിവിധ സര്‍ക്കാരുകള്‍ ആരോപിച്ചു. രാജ്യസഭയിലും ലോക്‌സഭയിലും ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ സഖ്യയോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. അതേസമയം, കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണന ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

kerala Kerala

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

  • 12th July 2024
  • 0 Comments

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. കൊലപാതകശ്രമം, സ്ത്രീധന പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇരയായ യുവതി മലക്കം മറിഞ്ഞതിന് പിന്നാലെ കേസ് റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ നീക്കത്തിനിടെയാണ് അറുപതാം ദിവസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഭര്‍ത്താവ് രാഹുലാണ് ഒന്നാം പ്രതി. രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടു മൂന്നും പ്രതികളാണ്. പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ശരത്ലാലിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം […]

National

രാഹുല്‍ ഗാന്ധി ഹാഥ്റസിലേക്ക്; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണും

ന്യൂഡല്‍ഹി: പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഹാഥ്റസിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ദാരുണ സംഭവമാണ് ഹാഥ്റസില്‍ നടന്നത്. ദുരന്തസ്ഥലം സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സന്ദര്‍ശന തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഹഥ്‌റാസ് […]

National

രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തില്‍നിന്നുമുള്ള ‘ഹിന്ദു’, ‘അഗ്‌നിവീര്‍’ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി. ബിജെപിക്കെതിരായും, ആര്‍എസ്എസിനെതിരായുമുള്ള പരാമര്‍ശങ്ങളും നീക്കി. ഹിന്ദുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നല്‍കിയിരുന്നു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കിയത്.

error: Protected Content !!