രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യം
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ നടകീയ സംഭവങ്ങൾ. പൂനെ എംപി- എംഎൽഎ പ്രത്യേക കോടതിയിൽ പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യമായി കണ്ടെത്തി. എന്നാൽ ഇതേ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചതെന്ന് പരാതിക്കാരൻ്റെ അഭിഭാഷകൻ സൻഗ്രാം കോൽഹക്ട്ടർ വാദിച്ചു. സി ഡിയിലെ വിവരങ്ങൾ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ സി ഡി ശൂന്യമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സൻഗ്രാം […]









