kerala Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഉത്തരവാദികള്‍ മറ്റ് പ്രതികളെന്നും മൊഴി

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കുറ്റ സമ്മതവുമായി കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷന്‍സ് ഉടമയുമായ മുഹമ്മദ് ഷുഹൈബ്. ചോദ്യപേപ്പര്‍ ചോര്‍ന്നതായി മൊഴി നല്‍കിയ ഷുഹൈബ് ഉത്തരവാദികള്‍ മറ്റ് പ്രതികളെന്നും പറഞ്ഞു. അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. ചോദ്യ പേപ്പര്‍ ചോര്‍ന്നതില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ലാഭം ഉണ്ടായോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഇന്നലെ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി […]

Kerala kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ക്രൈംബ്രാഞ്ച്

കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഓ എം. ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എസ് ബി ഐയുടേയും കനറാ ബാങ്കിന്റേയും കൊടുവള്ളി ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഷുഹൈബിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സി ഇ ഓ എം ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. കൊടുവള്ളി എസ് ബി ഐ ശാഖയിലെ അക്കൗണ്ടില്‍ 24 ലക്ഷത്തോളം രൂപയാണുള്ളത്. […]

Kerala kerala

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

  • 20th December 2024
  • 0 Comments

കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. താന്‍ ചോദ്യപേപ്പറിനെക്കുറിച്ച് പ്രവചനമാണ് നടത്തിയതെന്ന് എംഎസ് സൊല്യൂഷന്‍ സിഇഔ ഷുഹൈബ് പറഞ്ഞതിന് എതിരാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചോദ്യം ചെയ്തതിന് പിന്നാലെ സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശാസ്ത്രപരിശോധനയും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു, ഇതിലാണ് എംഎസ് സൊല്യൂഷനെതിരെ കണ്ടെത്തല്‍ നടത്തിയത്. കേസില്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങി ഏഴ് വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ […]

kerala Kerala

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

  • 16th December 2024
  • 0 Comments

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുന്നത്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. എസ്എസ്എല്‍സി, ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്. അതേസമയം […]

Kerala

എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

  • 23rd July 2020
  • 0 Comments

തിരുവനന്തപുരം : എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു . തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കരന്‍ വീട്ടില്‍ നിന്നും പൊലീസ് ക്ലബ്ബിലേക്ക് എത്തിയാണ് നിലവിൽ മൊഴി നൽകി കൊണ്ടിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ നല്‍കിയിരുന്നു. നേരത്തെ പത്ത് മണിക്കൂറോളം കസ്റ്റംസ് ഇക്കാര്യത്തിൽ സെക്രട്ടറിയെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

Local

പരീക്ഷയ്ക്ക് ചോദ്യപേപ്പർ തികഞ്ഞില്ല പകരം ഫോട്ടോസ്റ്റാറ്റ്: പ്രതിഷേധവുമായി എസ് എഫ് ഐ

താമരശ്ശേരി ; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സ്കൂളിൽ ചോദ്യപേപ്പർ ഇല്ല. അടുത്ത സ്കൂളിൽ ചെന്ന് ചോദ്യ പേപ്പർ വാങ്ങി വിതരണം ചെയ്തതു എന്നിട്ടും തികയാതെ വന്നപ്പോൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തതിനെ തുടർന്ന് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. താമരശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ എക്കൗണ്ടൻസി എ.എഫ്.എസ്.വിഷയത്തിനാണ് ചോദ്യപേപ്പർ തികയാതെ വന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളുകളിൽ ചോദ്യക്കടലാസ് വിതരണം ചെയ്തത്. പക്ഷേ, ഒരു വിഷയത്തിന്റേത് എത്തിയിട്ടില്ലെന്ന കാര്യം […]

error: Protected Content !!