News Sports

ഖത്തര്‍ വേള്‍ഡ് കപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി റോണോയുടെ പകരക്കാരൻ,സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ

  • 7th December 2022
  • 0 Comments

ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി ഗോണ്‍സാലോ റാമോസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി ഒറ്റരാത്രികൊണ്ട് റാമോസ് ഫുട്‌ബോള്‍ ലോകത്തെ കേന്ദ്രബിന്ദുവായി മാറി. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോർച്ചു​ഗലിനായി ​ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ​ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ​ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാർട്ടറിൽ സ്പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് […]

News Sports

ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കുക മൂന്ന് വനിതകള്‍; ലോകകപ്പില്‍ ആദ്യം

  • 30th November 2022
  • 0 Comments

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മില്‍ നടക്കുന്ന മത്സരം നിയന്ത്രിക്കുക മൂന്ന് വനിതകള്‍.വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് വനിതകള്‍ കളി നിയന്ത്രിക്കുന്നത്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലില്‍ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാര്‍.മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും യൂറോപ്പ ലീഗിലും 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും […]

News Sports

അങ്ങ് ഖത്തര്‍ ലോകകപ്പിലും സഞ്ജു തരംഗം;ബാനറുകൾ പിടിച്ച് ആരാധകർ

  • 28th November 2022
  • 0 Comments

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് വേദിയിലും.സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ് ആരാധകന്‍ ഫിഫ ലോകകപ്പ് വേദിയിലെത്തിയത്. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്ന് ഒരായിരം സ്‌നേഹത്തോടെ’ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗും ഇതിനൊപ്പം ഉണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റേയും ഇന്ത്യന്‍ ടീമിന്റേയും ജേഴ്‌സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളും ബാനറില്‍ കാണാം.ത്. ഈ ചിത്രങ്ങള്‍ സഞ്ജുവിന്‍റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. സച്ചിനും ധോണിയും കോലിയും കഴിഞ്ഞാല്‍ […]

Kerala

താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധം; ഫുട്ബോൾ ആവേശത്തിനെതിരെ എപി വിഭാ​ഗവും രം​ഗത്ത്

  • 26th November 2022
  • 0 Comments

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്ത ഇകെ വിഭാ​ഗം രം​ഗത്തുവന്നതിന് പിന്നാലെ എപി വിഭാ​ഗവും രം​ഗത്ത്. ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത എപി വിഭാ​ഗം പ്രതികരിച്ചു. ഇതിനെതിരെ മതനേതൃത്വം മുന്നോട്ടു വരണമെന്ന് എസ് വൈ എസ് നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. ഫുട്‌ബോൾ ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാ​ഗം വെളളിയാഴ്ച പറഞ്ഞിരുന്നു. താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകൾ സ്വന്ത്യം രാജ്യത്തേക്കാൾ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ […]

International

ഖത്തർ ഫിഫ ലോകകപ്പ്; ബൈനോകുലറിനുള്ളിൽ മദ്യം നിറച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

  • 25th November 2022
  • 0 Comments

ഫിഫ ലോകകപ്പ് മത്സരവേദിയിൽ ബൈനാകുലറിനുള്ളിൽ മദ്യം ഒളിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം നടന്ന മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തിൽ പ്രവേശിക്കാനെത്തിയ മെക്സിക്കൻ ആരാധനാണ് പിടിയിലായത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുന്ന വിഡിയോ പുറത്തുവന്നു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ യുവാവിന്റെ കൈയിൽ നിന്ന് ബൈനോകുലർ വാങ്ങി പരിശോധിക്കുന്നതാണ് വിഡിയോയിലുള്ളത്. മണത്തുനോക്കിയശേഷം അത് മദ്യമാണെന്ന് അവർ സ്ഥിരീകരിക്കുന്നതും വിഡിയോയിലുണ്ട്.ബൈനോകുലറിലൂടെ നോക്കുമ്പോൾ ഒന്നും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ […]

International

യൂറോപ്പിന്റെ വംശീയ അധിക്ഷേപങ്ങൾക്ക് മറുപടിയായി, ഖത്തർ ലോകത്തെ മുഴുവനായും അൽ ബൈത്ത് സ്റ്റേഡിയത്തിലൊതുക്കിയ മനോഹര നിമിഷം

  • 21st November 2022
  • 0 Comments

മുഹമ്മദ് ആസിഫ് കെ (ന്യൂസ് എഡിറ്റർ) ഈ വർഷത്തെ ഫിഫ ഫുട്ബോൾ ലോകകപ്പിന് ഇന്നലെ ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. അതി ഗംഭീരമായ ചടങ്ങുകളോടെ വർണാഭമായ ഉദ്‌ഘാടന പരിപാടിക്കായിരുന്നു ഇന്നലെ ഖത്തർ സാക്ഷ്യം വഹിച്ചത്. എന്നാൽ ലോകം മൊത്തം ഉറ്റു നോക്കിയത് ഭിന്ന ശേഷിക്കാരനായ ഗാനിം അൽ മുഫ്താഹിന്റെയും അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനും നടത്തിയ സംഭാഷണ നിമിഷങ്ങളിലേക്കായിരുന്നു. ജാതി,മത,ദേശ,വർഗ,ലിംഗ,വർണ്ണ വേലിക്കെട്ടുകളെല്ലാം പിഴുതെറിഞ്ഞു പരസ്പരം ബഹുമാനിച്ചു മനുഷ്യരെ ചേർത്തു നിർത്താൻ പ്രചോദനം നൽകുന്ന […]

Sports

ലോകകപ്പ് ചരിത്രത്തിലാദ്യം; ഖത്തർ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആതിഥേയ രാജ്യം

  • 21st November 2022
  • 0 Comments

ലോകകപ്പ് ഫുട്ബോളിൻറെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തർ. ഇന്നലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന 2022 ഫുട്ബോൾ ലോകകപ്പിൻറെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനോട് 2 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മുൻപ് നടന്ന ലോകകപ്പകളുടെ ഉദ്ഘാടന മത്സരങ്ങളിൽ 22 ആതിഥേയ രാജ്യങ്ങളിൽ 16 ടീം വിജയിക്കുകയും 6 ടീമുകൾ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.ഇക്വഡോറിന് വേണ്ടി നായകൻ […]

News Sports

പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ആദ്യം; ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കളി നിയന്ത്രിക്കാൻ വനിതകളും. ഖത്തർ ലോകകപ്പിൽ ആകെ ആറ് വനിതകളാണ് റഫറിമാരായി എത്തുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്.ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലീമ മുകൻസംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവർ പ്രധാന റഫറിമാരും ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്‌സിക്കോയുടെ കാരൻ ഡയസ് മദീന, അമേരിക്കയുടെ കാതറിൻ നൈസ്ബിറ്റ് എന്നിവർ അസിസ്റ്റന്റ് റഫറിമാരുമാകും. ആകെ 36 പ്രധാന റഫറിമാരും 69 അസിസ്റ്റന്റ് റഫറിമാരും […]

News Sports

ഖത്തര്‍ ലോകകപ്പ്; ഗോള്‍രഹിത സമനിലയില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം, യോഗ്യത നേടി അര്‍ജന്റീന

  • 17th November 2021
  • 0 Comments

ഖത്തര്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിയാതെ വന്നതോടെ ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. മത്സരം സമനിലയില്‍ ആയെങ്കിലും അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. തുടക്കം മുതല്‍ തണുത്ത പ്രകടനമാണ് ഇരുടീമുകളും ഗ്രൗണ്ടില്‍ കാഴ്ചവച്ചത്. മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ടു ടീമുകളിലെയും സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ പകുതിയില്‍ സാധിച്ചിരുന്നില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മെസ്സി ലോങ് റേഞ്ചില്‍ നിന്നും ബ്രസീല്‍ ഗോള്‍വല […]

error: Protected Content !!