Local News

നാടിന്റെ നന്മക്ക് ജനാധിപത്യ മതേതര മനുഷ്യ സ്നേഹികൾ ഒന്നിക്കണം; അഡ്വ : പി ടി എ റഹീം എം എൽ എ

നാടിന്റെ നന്മക്ക് ജനാധിപത്യ മതേതര മനുഷ്യ സ്നേഹികൾ ഒന്നിക്കണമെന്ന് അഡ്വ : പി ടി എ റഹീം എം എൽ എ. ജമാഅത്തെ ഇസ്‌ലാമി ദേശീയ, സംസ്ഥാന നേതാക്കൾക്ക് കുന്ദമംഗലം പൗരാവലി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് മത സൗഹാർദം കാത്തു സൂക്ഷിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നും എല്ലാവരും ഒത്തൊരുമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി എ റഹ്മത്തുന്നിസ, സംസ്ഥാന ജനറൽ […]

Local News

പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജലജീവൻ കെ.ഡ്ബ്ലൂ.എ പ്രവൃത്തികൾ കാര്യക്ഷമമാക്കാൻ തീരുമാനം

പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നതിനും മഴക്കാലത്തിന് മുമ്പായി പൊളിച്ചിട്ട റോഡുകളുടെ പുനരുദ്ധാരണം പൂർത്തീകരിക്കാനും തീരുമാനമായി. കെ.ഡ്ബ്ലൂ.എ മെയിന്റനൻസ്, ജലജീവൻ പ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയുംജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ന്യൂനപക്ഷ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കൊലച്ചിപ്പാറ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാർജ് അടക്കാൻ ഗുണഭോക്തൃ സമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ വൈദ്യുതി കണക്ഷൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നിന്ന് കെ.ഡ്ബ്ലൂ.എ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലേക്ക് മാറ്റുന്നതിനും […]

Kerala

എൻഐടി വേങ്ങേരിമഠം വെട്ടിക്കടവ് റോഡ് പ്രവൃത്തിക്ക് തുടക്കമായി

എൻഐടി വേങ്ങേരിമഠം വെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഈ റോഡ് ആധുനിക രീതിയിൽ ബിഎംബിസി ചെയ്ത് നന്നാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് പിടിഎ റഹീം എംഎൽഎ മുഖേന അനുവദിച്ച 5.51 കോടി രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി നടത്തുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള ഈ പദ്ധതിയുടെ കരാർ എടുത്തിട്ടുള്ളത് കാരയിൽ കൺസ്ട്രക്ഷൻസാണ്. പിടിഎ റഹീം എംഎൽഎ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ ശീശ സുനിൽകുമാർ, എൻഐടി ഡീൻ […]

Local News

ചാത്തമംഗലം ഗവ. ഐ.ടി.ഐ കെട്ടിട നിര്‍മ്മാണം; 1 കോടി രൂപയുടെ ഭരണാനുമതി

  • 30th March 2023
  • 0 Comments

ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ ചാത്തമംഗലം വെല്‍ഫെയര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഐക്ക് വേണ്ടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പൂളക്കോട് വില്ലേജിലെ ചെമ്പക്കോട് വിലക്കെടുത്ത് നല്‍കിയ 2 ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവില്‍ പ്രിനസിപ്പലും ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെടെ എട്ട് ജീവനക്കാരുള്ള ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), സര്‍വ്വെയര്‍ എന്നീ ട്രേഡുകളാണുള്ളത്. പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറക്ക് തൊഴില്‍ സാധ്യതകള്‍ […]

Local News

ഗാന്ധി പ്രതിമ സമർപ്പണവും പഠനോത്സവവും

  • 10th March 2023
  • 0 Comments

SSK DPC Dr. Ak അബ്ദുൾ ഹക്കിം പഠനോത്സവ സന്ദേശം നടത്തി.. മുഖ്യാതിഥി മാസ്റ്റർ റിതു രാജിനെയും ഗാന്ധി പ്രതിമ ശില്പി ശ്രീധരൻ എലത്തൂരിനെയും കുന്ദമംഗലം എ ഇ ഒ ശ്രീ. കെ ജെ പോൾ അനുമോദിച്ചു. ശ്രീ എം എം സുധീഷ് കുമാർ ,ശ്രീ സിജിത്ത് പൈങ്ങോട്ടു പുറം , കളത്തിൽ ചക്രായുധൻ, സുധീഷ് പുൽക്കുന്നുമ്മൽ ,അസനാജി , പോഗ്രാം കൺവീനർ ശ്രീ.എൻ സന്തോഷ് കുമാർ , പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.എം.കെ […]

Local News

തൊണ്ടിലക്കടവ് പാലം ; 20.4 കോടി രൂപയുടെ ഭരണാനുമതി

  • 8th March 2023
  • 0 Comments

കുന്ദമംഗലം , ബേപ്പൂർ നിയോജകമണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കാൻ 20.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബി.കെ കനാലിന് കുറുകെ നിർമ്മിക്കുന്ന ഈ പാലത്തിന്റെ മറുകര കോഴിക്കോട് കോർപ്പറേഷനിലാണ് സ്ഥിതിചെയ്യുന്നത്. 1977 ൽ നിർമ്മിച്ച വീതി കുറഞ്ഞ ഒരു പാലമാണ് തൊണ്ടിലക്കടവിൽ നിലവിലുള്ളത്. ആയത് പുതുക്കിപ്പണിയുന്നതിന് 2011 ൽ 2 കോടി രൂപ അനുവദിച്ചെങ്കിലും വീതികൂടിയ സൗകര്യപ്രദമായ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് വലിയ […]

Local News

മാടത്തുംകടവ് കുളിക്കടവ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 3rd August 2022
  • 0 Comments

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മാടത്തുംകടവ് കുളിക്കടവ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കുളിക്കടവ് നവീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പൊതുജനങ്ങള്‍ കുളിക്കാനും അലക്കാനും വര്‍ഷങ്ങളായി ഉപയോഗിച്ചുവന്ന മാടത്തുംകടവ് കുളിക്കടവ് ഏറെക്കാലമായി കരയിടിഞ്ഞ് നാശോന്മുഖമായ അവസ്ഥയിലായിരുന്നു. വീതി കുറഞ്ഞതും കാട് വളര്‍ന്നു വഴിനടക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമായിരുന്ന കടവിലേക്കുള്ള ഇടവഴി ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകളായ മാടത്തില്‍ മോഹനന്‍, ശ്രീരാജ് പാടേരി എന്നിവര്‍ സൗജന്യമായി വിട്ടു നല്‍കിയ ഭൂമി ഉപയോഗിച്ച് […]

Local News

കുന്ദമംഗലം മണ്ഡലത്തിലെ കെ.ഡബ്ല്യു.എ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനം

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ കേരള വാട്ടർ അതോറിറ്റി നേതൃത്വത്തിൽ നടന്നുവരുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായി. പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയുംകെ.ഡബ്ല്യു.എ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ മെയ് 31നകം ടാർ ചെയ്തു ഗതാഗതയോഗ്യമാക്കും. ജലജീവൻ പദ്ധതിയുടെ ഭാഗമായി ആറ് പഞ്ചായത്തുകളിലായി നടന്നുവരുന്ന പ്രവൃത്തികളിൽ ഉൾപ്പെടുത്തി പരമാവധി കണക്ഷനുകൾ വേഗത്തിൽ നൽകുന്നതിനും ബൂസ്റ്റർ സംവിധാനം ഏർപ്പെടുത്തി എല്ലാ മേഖലകളിലും വെള്ളമെത്തിക്കുന്നതിനും സംവിധാനമേർപ്പെടുത്താൻ എം.എൽ.എ നിർദ്ദേശിച്ചു. കോർപ്പസ് […]

Local News

അരിപ്പാപ്പുറം മജ്ലിസ് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 9th March 2022
  • 0 Comments

പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അരിപ്പാപ്പുറം മജ്ലിസ് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ റോഡിന്‍റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മങ്ങത്തായ കേശവന്‍ നമ്പൂതിരി വിലകൊടുത്ത് വാങ്ങി വിട്ടു നല്‍കിയ സ്ഥലത്തുകൂടിയാണ് ഈ റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ റോഡിന്‍റെ പ്രവൃത്തി നടത്തുന്നതിന് ഫണ്ട് അനുവദിക്കാമെന്ന് എം.എല്‍.എ വാഗ്ദാനം ചെയ്തിരുന്നു. പെരുമണ്ണ ഭാഗത്ത് […]

Local News

കാരന്തൂര്‍ പാറക്കടവ് പയിമ്പ്ര റോഡ് ഇന്‍വെസ്റ്റിഗേഷന് 8 ലക്ഷം രൂപയുടെ ഭരണാനുമതി

  • 4th March 2022
  • 0 Comments

കാരന്തൂര്‍ പാറക്കടവ് പയിമ്പ്ര റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ 8 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. അരയിടത്തുപാലത്ത് നിന്ന് കാരന്തൂര്‍ വരെ 24 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ റോഡിന്‍റെ തുടര്‍ച്ചയായി പാറക്കടവ് വഴി പയിമ്പ്ര ഭാഗത്തേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. 6.5 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുവരുന്ന പന്തീര്‍പ്പാടം പണ്ടാരപറമ്പ കുമ്മങ്ങോട്ടുതാഴം […]

error: Protected Content !!