National News

വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം;പി ടി ഉഷയുടെ പ്രസ്താവന അപലപനീയം; വീണ ജോർജ്

  • 29th April 2023
  • 0 Comments

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പ്രസ്താവനക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് വീണ ജോർജ് പറഞ്ഞു. വ്യക്തികൾ ചേരുന്നതാണ് രാഷ്ട്രമെന്നും വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനമെന്നും വീണ ജോർജ് പറഞ്ഞു. ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അവരുടെ സമരത്തേക്കാൾ അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്. അങ്ങനെയാണ് […]

National

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി ചുമത്തലയേറ്റ പിടി ഉഷയെ ദേശീയ ഫൂട്ട് വോളി അസോസിയേഷൻ അഭിനന്ദിച്ചു

  • 16th December 2022
  • 0 Comments

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി ചുമത്തലയേറ്റ ഒളിമ്പ്യൻ പി ടി ഉഷയെ ദേശീയ ഫൂട്ട് വോളി അസോസിയേഷന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു . ഡൽഹിയിലെ ഉഷയുടെ വസതിയിൽ ദേശിയ സെക്രെട്ടറി ജനറൽ എ കെ മുഹമ്മദ് അഷ്‌റഫ് പ്രസിഡണ്ട് രാംഅവതർ എന്നിവർ ബൊക്കെ കൊടുത്തു ഹാരാർപ്പണം നടത്തി . ശേഷം നടന്ന ചർചർച്ചയിൽ ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യക്ക് സഹായ സഹകരണങ്ങൾ അറിയിച്ചു .

Kerala News

ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

  • 20th July 2022
  • 0 Comments

ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കഴി‍ഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഉഷ ഇന്നലെ രാജ്യസഭയിലെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചിരുന്നു. ഭർത്താവ് ശ്രീനിവാസും ഒപ്പമുണ്ടായിരുന്നു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു പിടി ഉഷയുടെ മറുപടി. പിടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ.

Trending

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പി.ടി.ഉഷ ഡൽഹിയിലെത്തി;സ്വാഗതം ചെയ്ത് വി. മുരളീധരൻ

  • 19th July 2022
  • 0 Comments

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി പാർലമെൻ്റിൽ എത്തിയ പി.ടി ഉഷപ്പമുള്ള ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ച് വി. മുരളീധരൻ എം.പി.രാജ്യസഭാംഗമായി പി.ടി. ഉഷ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽ നിന്ന് പി.ടി. ഉഷയെ രാജ്യസഭാംഗമാകുന്നത്. നേരത്തേ ബിജെപി ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ ആവേശോജ്വലമായ വരവേൽപ്പ് നല്‍കിയിരുന്നു. ഡൽഹി ബിജെപി മുൻ അദ്ധ്യക്ഷനും എം.പിയുമായ മനോജ് തിവാരി, ബിജെപി സംഘടനാ സെക്രട്ടറി സിദ്ധാർത്ഥൻ എന്നിവർക്കൊപ്പം കായികതാരങ്ങളും മലയാളി സംഘടനാ […]

Kerala News

പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല,കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യം;രമേശ് ചെന്നിത്തല

  • 10th July 2022
  • 0 Comments

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും,കെകെ രമ എംഎൽഎയെയും കുറിച്ച് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എ കെ ജി സെന്ററിലെ ആക്രമണം പ്രതികളെ പിടികൂടാൻ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.എകെജി സെന്‍റർ ആക്രമണം, 11-ാം നാളും പ്രതിയെ […]

Kerala News

പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കിയെന്ന് വി മുരളീധരന്‍

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത ആത്ലറ്റ് പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉഷയെ അപമാനിച്ചതിലൂടെ കരീമിലൂടെ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിലെ മാലിന്യമാണ് വീണ്ടും വെളിവാക്കിയത്. നാമനിര്‍ദേശം സംഘപരിവാര്‍ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത ശ്രീമതി പി.ടി ഉഷയെ […]

Kerala News

പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ;എളമരം കരീമിനെതിരെ സന്ദീപ് വാര്യർ

പി ടി ഉഷയെ വിമർശിച്ച സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍.പി ടി ഉഷയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം രംഗത്തെത്തിയിരുന്നു.സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ പ്രതികരണം. പി.ടി. ഉഷയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.എളമരം കരീം എന്ന മേല്‍വിലാസത്തില്‍ കത്തയച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലെത്തുമോ സിപിഎം ഓഫീസിലെത്തുമോ എന്നാണ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത […]

Kerala News

‘ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്’; പിടി ഉഷയെ പരിഹസിച്ച് എളമരം കരീം

രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രശസ്ത കായിക താരം പി ടി ഉഷയെ പരിഹസിച്ച് സിപിഎം നേതാവ് എളമരം കരീം. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്ന് കരീം അക്ഷേപിച്ചു. മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെറ്റല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു കരീമിന്റെ ആക്ഷേപം. സംഘപരിവാറിന് ഹിതകരമായി […]

കെ. സുരേന്ദ്രന്റെ വിജയയാത്രയില്‍ പി.ടി ഉഷ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

  • 18th February 2021
  • 0 Comments

കായിക താരം പി.ടി ഉഷ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ ഔദ്യോഗിക അംഗത്വം എടുക്കാനാണ് സാധ്യത. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നേരത്തെ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പി.ടി ഉഷയെ തെരഞ്ഞെടുപ്പ് ക്യാംപെയ്നില്‍ സജീവമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുക. കായിക-സിനിമാ താരങ്ങള്‍ പാര്‍ട്ടിയിലെത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് […]

ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുത്;കേന്ദ്ര സർക്കാരിനെ പിന്തുണച്ച് പി.ടി ഉഷ

  • 4th February 2021
  • 0 Comments

കർഷക സമരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കേന്ദ്രസർക്കാറിനെ പിന്തുണച്ച് അത്‌ലറ്റ് പി.ടി ഉഷ.രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ആരും ഇടപെടേണ്ടെന്നും അതു പരിഹരിക്കാൻ ഇന്ത്യയ്ക്ക് അറിയാമെന്നും പി.ടി ഉഷ പറഞ്ഞു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് ഉഷയുടെ ട്വിറ്റർ കുറിപ്പ്. ‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുത്. പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം. കാരണം നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിക്കുന്ന ലോകത്തെ ഏക രാഷ്ട്രം ഞങ്ങളാണ്’ […]

error: Protected Content !!