നാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങിക്കൊണ്ട് പി. എസ്. എന്‍ കോളേജ് റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു
തിരുവമ്പാടി: വിദ്യാര്‍ഥികളിലുണ്ടായിരിക്കേണ്ട സാമൂഹ്യ ബോധമെന്തെന്ന് ഒരു നാട്ടിലെ ജനതയെ ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹവാത്സല്യങ്ങളേറ്റുവാങ്ങിക്കൊണ്ട് കുന്നമംഗലം പി.എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് തോട്ടത്തിന്‍കടവ് സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു. കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രുസ്ടിന്റെ സഹകരണത്തോടെ 21 ന് പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ ശ്രീമതി കാഞ്ചനമാല ഉത്ഘാടനം ചെയ്ത ക്യാമ്പിന്റെ രണ്ടാം ദിനം പ്രദേശത്തെ അഞ്ഞൂറില്‍പരം രോഗികള്‍ക്ക് സൗജന്യമായി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പില്‍ പി.എസ്.എന്‍ […]