Kerala

“ഉള്ളി തൊട്ടാൽ കൈ പൊള്ളും”; സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

  • 12th June 2023
  • 0 Comments

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇരട്ടിയായി. സപ്ലൈകോയിൽ ആവശ്യമായ സാധനങ്ങൾ ഇല്ലാത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയാൽ പോക്കറ്റ് കാലിയാകും. ഇഞ്ചിവില കേട്ടാൽ നെഞ്ച് തകരും. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന വില 180ലെത്തി. ചെറിയ ഉള്ളിക്ക് നാൽപത് രൂപയായിരുന്നു വില. ഇപ്പോൾ നാല്പത് രൂപ കൊടുത്താൽ അരക്കിലോ കിട്ടും. ജീരകം, വെള്ളക്കടല ഉൾപ്പെടെ സാധനങ്ങളുടെ വില കൂടിയിട്ടുണ്ട്. വാങ്ങുന്ന സാധനത്തിന്റെ അളവ് കുറച്ചാണ് സാധാരണക്കാർ വിലക്കയറ്റത്തെ നേരിടുന്നത്. […]

bussines News

നാളെ പെട്രോളിനും ഡീസലിനും വില കൂടും

  • 31st March 2023
  • 0 Comments

നാളെ മുതൽ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് വില കൂടും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപയുടെ വർധനയാണുണ്ടാകുക. ഇത് കൂടാതെ രാജ്യത്ത് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാകുന്നതിൽ വാഹന നിർമാതാക്കൾ എല്ലാ മോഡലിലെ വാഹനങ്ങൾക്കും വില ഉയർത്തും. ഇരു ചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങൾക്കും നിരക്ക് വ‍ർധന ബാധകമാകും. പ്രാധാന ഓട്ടോമൊബൈൽ കമ്പനികൾ വാഹനങ്ങൾക്ക് 50,000 രൂപ വരെ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. 999 വരെയുള്ള […]

സവാളവിലക്ക്​ പിന്നാലെ ഉരുളകിഴങ്ങും;വിലക്കയറ്റത്തിൽ മേലോട്ട്

സവാള വിലക്ക്​ പിന്നാലെ ഉരുളകിഴങ്ങ്​ വിലയും റോക്കറ്റ്​ പോലെ കുതിക്കുന്നു. ചില്ലറ വിപണിയിൽ കിലോക്ക്​ 45 രൂപയാണ്​ ഉരുളകിഴങ്ങി​െൻറ വില. സംഭരണകേന്ദ്രങ്ങളുടെ അഭാവവും കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച ​ലോക്​ഡൗണിൽ വിള​വെടുപ്പ്​ വൈകിയതും വിളനാശവുമാണ്​ വിലക്കയറ്റത്തിന്​ പ്രധാന കാരണം. ഉരുളകിഴങ്ങ്​ ക്ഷാ​മം നേരിടുന്നതിനെ തുടർന്ന്​ ഭൂട്ടാനിൽനിന്ന്​ ഇറക്കുമതി ചെയ്യാനാണ്​ കേന്ദ്രത്തി​െൻറ തീരുമാനമെന്ന്​ ടൈംസ്​ ഒാഫ്​ ഇന്ത്യ റിപ്പോർട്ട്​ ​ചെയ്യുന്നു. അടുത്ത വർഷം ജനുവരി വരെ 10ലക്ഷം ടൺ ഉരുളകിഴങ്ങ്​ ഇറക്കുമതി ചെയ്യാനാണ്​ നീക്കമെന്നാണ്​ വിവരം. അടുത്ത ദിവസങ്ങളിലായി […]

News

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

  • 12th June 2020
  • 0 Comments

കോവിഡ് പ്രതിസന്ധിക്കിടെ ജനം ബുദ്ധിമുട്ടുമ്പോഴും രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയും കൂട്ടിആണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ഇതോടെ ഞായറാഴ്ച മുതല്‍ പെട്രോളിന് കൂടിയത് 3 രൂപയും 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുമ്പോഴാണ് വില വര്‍ധന തുടര്‍ച്ചയാകുന്നത്.

National

ഉള്ളിവില കൂടുന്നു; ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം

രാജ്യത്ത് ഉള്ളിവില പിടിച്ചു നിര്‍ത്താന്‍ വിദേശത്ത് നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് രാജ്യത്തെ ക്ഷാമം പരിഹരിക്കാനാണ് വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ഉള്ളിയുടെ ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്താനും തീരുമാനമായി. നിലവില്‍ രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 […]

Local

ഉള്ളിക്ക് പിന്നാലെ തക്കാളിവിലയിലും വര്‍ധന

  • 27th September 2019
  • 0 Comments

രാജ്യത്ത് തക്കാളിയുടെ വിലയില്‍ വന്‍ വര്‍ധന. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു. നേരത്തെ ഉള്ളിവിലയും വര്‍ധിച്ചിരുന്നു

Kerala

മില്‍മ പാല്‍ ലിറ്ററിന് നാലുരൂപ വര്‍ധന, വ്യാഴാഴ്ച മുതല്‍

  • 16th September 2019
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മില്‍മ ഭരണ സമിതി യോഗമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മഞ്ഞ, ഇളം നീല നിറമുള്ള കവറിലെ പാലിന് 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. […]

National

അവശ്യവസ്തുക്കളുടെ വില കുതിക്കുന്നു

  • 13th September 2019
  • 0 Comments

മുംബൈ: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയര്‍ന്നു. കഴിഞ്ഞ മാസം 3.21 ശതമാനമാണ് പണപ്പെരുപ്പം. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. മാംസം,മത്സ്യം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്. ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം.

Kerala

മില്‍മ പാലിന്റെ വില വര്‍ധിക്കുന്നു; വര്‍ധിക്കുന്നത് 5 മുതല്‍ 7 രൂപ വരെ

  • 5th September 2019
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാലിന്റെ വില 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. ഇക്കാര്യം മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ദ്ധന പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. വെള്ളിയാഴ്ച വകുപ്പു മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും എത്ര രൂപ വര്‍ദ്ധിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് വില വര്‍ദ്ധനയെന്ന് മില്‍മ ബോര്‍ഡ് പറയുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ ഇനിനോടകം തന്നെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.,. […]

National

ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്?സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 […]

error: Protected Content !!