National News

ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

  • 21st August 2021
  • 0 Comments

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ആശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കർഷകരുടെ അശ്രാന്തമായ പ്രയത്നത്തെ ഉയർത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്നാണ് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചത്. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്നും എല്ലാ പൗരന്മാർക്കും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഏവരുടെയും ആരോഗ്യത്തിനും […]

International News

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു.ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയില്‍ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു എന്നാണ് ഇടക്കാല പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശികളാണ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് എന്നാണ് ജോസഫ് പറയുന്നത്. 2018ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത […]

Kerala

തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ്

  • 14th July 2020
  • 0 Comments

കോഴിക്കോട്: തൂണേരിയിലെ അവസ്ഥ ഗുരുതരം പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാക്കും തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവായതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു . കോവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് പ്രസിഡന്‍റിന്റെ സമ്പര്‍ക്ക പട്ടികയിൽ നിരവധി പേരുണ്ടാകുമെന്നതാണ് സൂചന ഇത് വലിയ രീതിയിലുള്ള വെല്ലുവിളിയാകും. ആരോഗ്യ പ്രവർത്തകർ കനത്ത ജാഗ്രതയിലാണ്. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് […]

National

ബൊളീവിയൻ പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ്

  • 10th July 2020
  • 0 Comments

ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ പ്രസിഡന്റിന്റെ ക്യാബിനറ്റിലെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനിയിലാണ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ജെനീന ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു . ഐസൊലേഷനിൽ കഴിഞ്ഞ് ജോലി തുടരുമെന്നും ജെനീന അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രസീൽ പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. .

International

അഷ്റഫ് ഗനിയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു

  • 19th February 2020
  • 0 Comments

അഷ്റഫ് ഗനിയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. അന്‍പത് ശതമാനത്തോളം വോട്ട് നേടിയാണ് അഷ്റഫ് ഗനി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അട്ടിമറി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് മാസത്തോളം ഫലം തടഞ്ഞുവെച്ചതിന് ശേഷമാണ്് ഇപ്പോള്‍ പുറത്ത് വിട്ടത്. എന്നാല്‍, അഷ്റഫ് ഗനിക്കെതിരെ മത്സരിച്ച അബ്ദുള്ള അബ്ദുള്ള ജയം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അബ്ദുള്ള അബ്ദുള്ള പറഞ്ഞു. മൂന്നുലക്ഷം വോട്ടുകളെച്ചൊല്ലിയാണ് അബ്ദുള്ളയുടെ ഓഫീസ് പരാതിയുന്നയിക്കുന്നത്.

National

ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

നിര്‍ഭയ കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിങ് (32) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. മതിയായ ആലോചനകളില്ലാതെയാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തൂവെന്നു കരുതി അത് രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാകില്ലെന്നാണ് ബെഞ്ച് പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടുന്നതില്‍ കോടതിക്കു പരിമിതിയുണ്ടെന്നും നടപടി ക്രമങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനേ കഴിയുവെന്നും സുപ്രീം കോടതി […]

News

രാഷ്ട്രപതിക്ക് കൊച്ചിയിൽ വരവേൽപ്പ്

ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍‌സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വരവേൽപ്പ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ ആരിഫ്, മന്ത്രി ജി.സുധാകരൻ, കൊച്ചി മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക സേന *ചീഫ് ഓഫ് സ്റ്റാഫ്* റിയർ അഡ്മിറൽ ആർ ജെ. നഡ്കർനി, ജി എ ഡി […]

News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്; സിപിഎം അംഗം പി.സുനിത പ്രസിഡന്റ്

  • 28th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടിുപ്പില്‍ ഡിവിഷന്‍ അഞ്ചിലെ മെമ്പറായ സിപിഎം അംഗം പി. സുനിതയെ പ്രസിഡന്റായി തെരഞ്ഞടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി തിരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് ശിവദാസന്‍ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി ഉണ്ടായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ശിവദാസന്‍ നായര്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് […]

News

ശിവദാസന്‍ നായരുമൊത്ത് മുന്നോട്ട് പോകാനാവില്ല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന കാരണത്താലാണ് രാജിക്കത്ത് നല്‍കിയത്. നേരത്തെ ശിലദാസന്‍ നായര്‍ വിജി മുപ്രമ്മലിനെ മാനസികമായി പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിജി മുപ്രമ്മല്‍ പോലീസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതിയും നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ ശിവദാസന്‍ നായരെ പുറത്താക്കുവാനായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ […]

National

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

  • 12th November 2019
  • 0 Comments

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത. രാഷ്ട്രപതി ഭരണത്തിനായി ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാനാവാതെ 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാതെ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായതോടെയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നത്. ശിവസേനയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഇന്നു രാത്രി 8.30 വരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരിക്കുന്നത്. സമയം തീരുന്നതോടെ മഹാരാഷ്ട്ര രാഷ്ട്രപതി […]

error: Protected Content !!