നിരീക്ഷണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന പ്രവാസികൾക്ക് സ്വീകരണം നൽകിയതായി പരാതി ലീഗ് പ്രവർത്തകർക്കെതിരെ കേസ്
കോഴിക്കോട് ; കൂരാച്ചുണ്ടിൽ ക്വാറന്റീൻ നിയന്ത്രണം ലംഘിച്ച് പ്രവാസികൾക്ക് സ്വീകരണം നൽകിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അമ്മദടക്കം ഒൻപത് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറും ഡിവൈഎഫ്‌ഐയും നൽകിയ പരാതിയിലാണ് നടപടി. പകർച്ച വ്യാധി നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 23ന് വിവിധ രാജ്യങ്ങളിൽ വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിൽ കഴിയാനായി പോവുകയായിരുന്നു പ്രവാസികൾക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് സ്വീകരണം നൽകിയതായാണ് പരാതിയിൽ പറയുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ […]